ടൈഗർ ഷ്റോഫിന്റെ ബോളിവുഡ് ആക്‌ഷൻ ത്രില്ലർ ‘ബാഗി 4’ ടീസറിനെ ട്രോളി സോഷ്യൽ മീഡിയ. വയലൻസിന്റെ അതിപ്രസരമാണ് വിഡിയോയിൽ. രൺബീർ കപൂർ ചിത്രം അനിമലിന്റെയും ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെയും സ്പൂഫ് ആണോ ‘ബാഗി 4’ എന്നും ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം കശാപ്പുകാരാണോ എന്നുമൊക്കെയാണ് പ്രേക്ഷകർ ചോദിക്കുന്നത്.
സാജിദ് നദിയാദ്‌വാല നിർമിക്കുന്ന ചിത്രം എ. ഹർഷയാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വർഷം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തും.