ADVERTISEMENT

സീരിയൽ നടി അപർണയുടെ അപ്രതീക്ഷിത വിയോഗം പ്രിയപ്പെട്ടവർക്ക് ഇപ്പോഴും വിശ്വസിക്കുവാനായിട്ടില്ല. അപ്രതീക്ഷിതമായാണ് താരം ജീവിതം അവസാനിപ്പിച്ചത്.

ഇപ്പോഴിതാ അപര്‍ണയുടെ അമ്മയെ വീല്‍ച്ചെയറില്‍ കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടുന്ന നടി ദിവ്യ ശ്രീധറിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നൊമ്പരമാകുന്നത്.

താരം മുഖ്യാതിഥിയായി എത്തിയ ഒരു പരിപാടിയിലാണ് വീല്‍ച്ചെയറില്‍ കഴിയുന്നവരുടെ ഒരു ചികിത്സാ ധനസഹായ ക്യാമ്പിലെത്തിയ അമ്മയെ കണ്ടത്. അമ്മയുടെ ആ അവസ്ഥ കണ്ട് വിങ്ങിപ്പൊട്ടി പോവുകയായിരുന്നു ദിവ്യ. അപര്‍ണയുമായി ഏറെക്കാലത്തെ കൂട്ടുണ്ടായിരുന്നു ദിവ്യയ്ക്ക്.

രണ്ടു വര്‍ഷം മുമ്പാണ് അപര്‍ണ നായരെ കരമനയിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സഞ്ജിതിനും മൂന്നു വയസുകാരിയായ ഇളയമകള്‍ക്കും ഒപ്പമാണ് അപര്‍ണ ഇവിടെ താമസിച്ചിരുന്നത്. അപര്‍ണയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച കുട്ടിയാണ് മൂത്തമകള്‍ ത്രയ. കുട്ടി അപര്‍ണയുടെ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വിഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ കുറിച്ച്‌ പറയുകയും താന്‍ പോകുന്നു എന്നറിയിക്കുകയും ചെയ്തിരുന്നു.
നിരവധി സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന അപര്‍ണ സോഷ്യല്‍ മീഡിയിലും സജീവമായിരുന്നു.

ADVERTISEMENT
ADVERTISEMENT