ബിഗ് ബോസ് മത്സരാർത്ഥി രേണു സുധിയുടെ പരാമർശങ്ങൾക്കു മറുപടിയുമായി റൂമ കോസ്മെറ്റോളജിയിലെ കോസ്മെറ്റോളജിസ്റ്റ്. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍, തന്റെ ഹെയർ എക്സ്റ്റൻഷനെ കുറിച്ച് രേണു സഹമത്സരാർത്ഥികളോട് പറയുന്ന രേണുവിന്റെ വിഡിയോ ചർച്ചയായിരുന്നു. ഹെയർ എക്സ്റ്റൻഷനിലെ പ്രശ്നങ്ങളാണ് രേണു സഹമത്സരാർത്ഥികളോട് പറഞ്ഞത്. വെച്ച മുടി ഇളകിപ്പോകുന്നുണ്ടെന്നും രേണു പറഞ്ഞു. പ്രമോഷന്റെ ഭാഗമായി റൂമ കോസ്മെറ്റോളജി എന്ന സ്ഥാപനമാണ് സൗജന്യമായി രേണുവിന് ഹെയർ എക്സ്റ്റൻഷൻ ചെയ്ത് കൊടുത്തത്.
‘ബിഗ് ബോസില്‍ പോയ രേണുവിന്റെ ഹെയർ എക്സ്റ്റൻഷനെ കുറിച്ച് ഓണ്‍ലൈനില്‍ ഒരുപാട് വിഡിയോകളും വാർത്തകളും കണ്ടിരുന്നു. എക്സ്റ്റൻഷൻ ചെയ്തവർക്ക് അറിയാം അത് എങ്ങനെയാണ് കെയർ ചെയ്യേണ്ടതെന്ന്. സ്വന്തം മുടി വളർത്തി എടുക്കുകയല്ലല്ലോ. അതുകൊണ്ട് അതിന്റേതായ കെയറിങ് വളരെ ഇംപോർട്ടന്റാണ്. ഈ കെയറിങ് മുടിക്ക് കൊടുക്കാൻ പറ്റുമോയെന്ന് വിശദമായി ചോദിച്ച് മനസിലാക്കി കണ്‍സന്‍റ് ഫോം കൊടുത്തിട്ടാണ് ഹെയർ എക്സ്റ്റൻഷൻ ചെയ്ത് കൊടുക്കുന്നത്.
ഹെയറിന്റെ കാര്യത്തില്‍ മാത്രമല്ല നമ്മള്‍ എന്ത് ചെയ്താലും അതിന്റെ മെയിന്റനൻസ് വളരെ ഇംപോർട്ടന്റാണ്. അതിനാല്‍ തന്നെ ഇതൊന്നും ചെയ്യാത്ത ഒരാള്‍ക്ക് ചെയ്ത് കൊടുത്ത ഹെയർ എക്സ്റ്റൻഷൻ ഒരിക്കലും ലാസ്റ്റ് ചെയ്യില്ല. അത് ആർക്കും അറിയാത്ത കാര്യവുമല്ല. രേണുവിനും ഹെയർ എക്സ്റ്റൻഷൻ ചെയ്ത് കൊടുത്തിരുന്നു.
അവർക്ക് എപ്പോഴും ഷൂട്ടും തിരക്കുമാണ്. ഒരു ദിവസം ഒരിടത്ത് നിന്ന് ഞങ്ങള്‍ കണ്ടിട്ടില്ല. ഹെയർ എക്സ്റ്റൻഷൻ വെച്ചശേഷം രേണുവിന് ഷൂട്ടോട് ഷൂട്ടാണ്. അവർ നന്നായി മുടി ചീകുന്നതോ നല്ല രീതിയില്‍ ഡീറ്റാംഗിള്‍ ചെയ്യുന്നതോ മുടി കെട്ടിവെക്കുന്നതോ ഞാൻ കണ്ടിട്ടില്ല. മാത്രമല്ല എപ്പോഴും തല ചൊറിയുന്നത് കാണാം. കൂടാതെ മുടി എപ്പോഴും മുന്നിലോട്ട് ഇട്ട് വലിക്കുന്നത് കാണാം.
അങ്ങനെ തുടർച്ചയായി ചെയ്താല്‍ മുടിയുടെ അവസ്ഥ എന്താകുമെന്ന് എല്ലാവർക്കും ചിന്തിക്കാമല്ലോ. ഹെയർ എക്സ്റ്റൻഷൻ ചെയ്ത് തന്നവർ മുടി കഴുകരുതെന്ന് പറഞ്ഞതായി രേണു പറയുന്നത് കേട്ടു. അത് കേട്ട് ഷോക്കായി. അങ്ങനെ ഞങ്ങള്‍ പറഞ്ഞിട്ടില്ല. റോങ്ങായിട്ടുള്ള ഇൻഫോർമേഷനാണ്. ദിവസവും കഴുകാൻ പറ്റുന്ന ഹെയർ എക്സ്റ്റൻഷനാണ് വെച്ചിരിക്കുന്നത്.
അതുപോലെ എണ്ണ തേക്കാനും പല രീതിയില്‍ സ്റ്റൈല്‍ ചെയ്യാനും പറ്റും. അഞ്ച് ദിവസത്തില്‍ ഒരിക്കലെ മുടി കഴുകാറുള്ളുവെന്ന് ഞങ്ങളുടെ അടുത്ത് വന്നപ്പോള്‍ രേണു പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. അത് പറ്റില്ല. ഡെയ്ലി ഹെയർ വാഷ് ചെയ്യണമെന്ന്. അല്ലാത്ത പക്ഷം താരനും പേനുമെല്ലാം വരും.
മുടി കൊഴിയുന്നു എന്നല്ല തലയില്‍ നിന്നും കറുത്ത കളറില്‍ എന്തോ സാധനം താഴേക്ക് വീഴുന്നുവെന്നാണ് രേണു പറയുന്നത്. ചിലപ്പോള്‍ തലനിറയെ പേൻ ആയിട്ടുണ്ട്. അത് ഉറപ്പാണ്. ആ നാണക്കേട് മറയ്ക്കാനാണ് വാക്സാണ് എന്ന തരത്തില്‍ സംസാരിച്ചത്. പൊടിയായി വരാനുള്ള ഒന്നും ഞങ്ങളുടെ ഹെയർ എക്സ്റ്റൻഷനിലില്ല. രേണുവിന്റെ വിഡിയോ നെഗറ്റീവ് ഇംപാക്‌ട് കൊണ്ടുവന്നിട്ടുണ്ട്. പലരും പറഞ്ഞു റൂമ ഇനി പൂട്ടിപോകുമെന്ന്. അങ്ങനെ സംഭവിക്കില്ല. കാരണം പത്ത് വർഷമായി ഈ സ്ഥാപനം തുടങ്ങിയിട്ട്.
എത്ര നല്ലത് ചെയ്താലും ചിലർ അതിന്റെ മോശം വശം കാണുന്നവർ തന്നെയാണ്. ഏറ്റവും ബെസ്റ്റ് സർവീസാണ് ഞങ്ങള്‍ എല്ലാ കാര്യത്തിലും ചെയ്യുന്നത്. രേണു വിഷയത്തിലെ സത്യാവസ്ഥ രേണു ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയശേഷം ഇവിടെ കൊണ്ടുവന്ന് നിങ്ങള്‍ക്ക് അറിയിച്ച് തരും. രേണു എന്ന ആളെ വെച്ചിട്ടില്ല ഈ സ്ഥാപനം ഇതുവരെ പോയത്. രേണു മനപൂർവം പറഞ്ഞതല്ല. മോശം സ്ത്രീയല്ല രേണു. അറിവില്ലായ്മയും വാക്കുകളില്‍ വിവരക്കേടുമുണ്ട്. അത് മറ്റുള്ളവർക്ക് ചിലപ്പോള്‍ ദോഷമാകുന്നു...’.– കോസ്മെറ്റോളജിസ്റ്റ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞു.