ADVERTISEMENT

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനു വീട് വയ്ക്കാൻ സ്ഥലം കൊടുത്ത ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധിക്കും രേണുവിന്റെ പിതാവ് തങ്കച്ചനെതിരെയുമാണ് ആരോപണങ്ങൾ.

രേണുവിന്റെ പി ആർ ടീമും ഗുണ്ടകളും കാരണം ജീവനിൽ ഭയന്നാണു താൻ കഴിയുന്നതെന്നു ബിഷപ്പ് പറയുന്നു. സോഷ്യൽമീഡിയയിൽ തന്നെ അവഹേളിക്കുന്ന പ്രവൃത്തികൾ കണ്ടാൽ മാനനഷ്ടത്തിന് രേണുവിന്റേയും പിതാവിന്റേയും പേരിൽ കേസ് ഫയൽ ചെയ്യുക മാത്രമാണ് മാർഗമെന്നും ബിഷപ്പ്.

ADVERTISEMENT

ജീവന് ഭീഷണിയായി ചില കാര്യങ്ങൾ നടക്കുന്നുണ്ട്. രേണു ബിഗ് ബോസിൽ പോയ ശേഷമാണ് അത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. അസമയത്ത് വീട്ടിലേക്ക് വാഹനങ്ങൾ വന്ന് ഫോട്ടോ പകർത്തുന്നു, നോക്കുന്നു. എല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചീത്ത വിളിച്ച് ഇന്റർനാഷനൽ ഫോൺ കോളുകൾ വരുന്നു. രേണു വന്നശേഷം മാനനഷ്ടത്തിന് കേസ് കൊടുക്കും. ജീവനിൽ ഭയന്നാണ് ഞാൻ കഴിയുന്നത്. ആജാനുബാഹുക്കളായ ആളുകളാണ് വരുന്നത്. ഭയത്തോടെയാണ് ഞാൻ കഴിയുന്നത്. പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും ബിഷപ്പ് പറയുന്നു.

ADVERTISEMENT
ADVERTISEMENT