ബിഗ് ബോസ് മലയാളം മത്സരാർത്ഥി, ഡി.ജെ. എന്നീ നിലകളിൽ ശ്രദ്ധേയനാണ് സിബിൻ ബഞ്ചമിൻ. അടുത്തിടെയാണ് സിബിന്റെയും നടി ആര്യ ബാബുവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
ഇപ്പോഴിതാ, ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യ വിവാഹബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സിബിൻ.
‘‘എന്റെ മകനെ എനിക്കു കാണാൻ സാധിക്കുന്നില്ലെന്നു പറഞ്ഞ് ഞാനാണ് കോടതിയിൽ കേസ് കൊടുത്തത്. അദ്ദേഹം പറഞ്ഞത് ഞാൻ ഡിവോഴ്സ് കൊടുക്കുന്നില്ലെന്നാണ്. പക്ഷേ, ഞാനാണ് ഡിവോഴ്സ് ആവശ്യപ്പെട്ട് കേസ് കൊടുത്തത്. പുള്ളിക്കാരിക്ക് ഞാൻ ഒരു ദിവസം എത്ര മെസേജ് അയക്കും എന്നറിയുമോ, എത്ര കോൾ വിളിക്കുമെന്നറിയുമോ, എനിക്ക് മോനെ ഒന്നു കാണണം എന്റെ മോനെ ഒന്നു കാണിക്കുമോ എന്നൊക്കെ ചോദിച്ച്. പക്ഷേ, പ്രതികരിക്കാറില്ല. എന്നാൽ കാശ് കിട്ടാൻ ഒരു ദിവസം വൈകിയാൽ കോൾ വരും’’.– സിബിൻ ബഞ്ചമിൻ പറയുന്നു.