ADVERTISEMENT

‘മാനത്തെകൊട്ടാരം’ പരമ്പരയിലൂടെ അഭിനയ രംഗത്തു വീണ്ടും സജീവമാകുകയാണ് മിനിസ്ക്രീൻ താരം പാർവതി വിജയ്. ഒപ്പം സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്നു താരം. നടി മൃദുല വിജയ്‌യുടെ സഹോദരി കൂടിയാണ് പാർവതി. കുടുംബവിളക്ക് സീരിയലിന്റെ ക്യാമറാമാനായിരുന്ന അരുണായിരുന്നു പാർവതിയുടെ ജീവിതപങ്കാളി. ഇരുവരും പിന്നീട് വേർപിരിഞ്ഞു. ഏക മകളാണ് യാമിക.

അരുണും പാർവതിയും ചേർന്നു തുടങ്ങിയ യു ട്യൂബ് ചാനലാണ് ‘പാർവൺ ലൈഫ്’. ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം ഇതിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, വിവാഹമോചനത്തിനു ശേഷം എന്തുകൊണ്ടു ചാനലിന്റെ പേര് മാറ്റിയില്ല എന്ന ചോദ്യത്തിനു മറുപടി നൽകിയിരിക്കുകയാണ് പാർവതി. ‘എന്തിനാണ് ചാനലിന് ഇപ്പോഴും ഈ പേര് വച്ചുകൊണ്ട് നടക്കുന്നത് ? റീച്ച് പോകും എന്ന് പേടിച്ചാണോ ? എന്നാണ് ഒരാൾ കമന്റിൽ ചോദിച്ചത്. ഇതിന്, ‘ഒരിക്കലും അല്ല. പേര് മാറ്റി എന്നും പറഞ്ഞു റീച്ച് പോകുന്നു എങ്കിൽ അങ്ങ് പോകട്ടെ. എനിക്ക് ഓക്കേ എന്ന് തോന്നുന്ന നെയിം കിട്ടീട്ടില്ല; അതുകൊണ്ട് ആണ്. പിന്നെ, കുറച്ചു ഫോര്‍മാലിറ്റീസ് കൂടെ ഉണ്ട്, മാറ്റാൻ വേണ്ടി. അതുകൊണ്ടാണ് ഇത്രയും ഡിലെ വരുന്നത്’ എന്നാണ് പാർവതി മറുപടി കുറിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT