ADVERTISEMENT

‘ജ്വാലയായി’യിലെ ലിസി എന്നതിനപ്പുറം മറ്റൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ല, യമുനയെ മലയാളി പ്രേക്ഷകർ തിരിച്ചറിയാൻ. മലയാളം ടെലിവിഷൻ സീരിയലുകളുടെ ചരിത്രത്തിൽ ആ പരമ്പരയും അതിലെ കഥാപാത്രങ്ങളും അത്രത്തോളം നിറഞ്ഞു നിൽക്കുന്നു.

മലയാളത്തിൽ മെഗാസീരിയലുകളുടെ തുടക്കം മുതൽ യമുന അഭിനയരംഗത്തുണ്ട്. രണ്ട് പതിറ്റാണ്ട് പിന്നിട്ട് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി ആ അഭിനയ യാത്ര ഇപ്പോഴും തുടരുന്നു.

ADVERTISEMENT

സംവിധായകൻ എസ്.പി മഹേഷ് ആയിരുന്നു എന്റെ ഭർത്താവ്. 2019 ൽ നിയമപരമായി വേർപിരിഞ്ഞു. 2016 മുതൽ പിരിഞ്ഞു താമസിക്കുകയായിരുന്നു. ആമി, ആഷ്മി എന്നീ രണ്ടു പെൺമക്കളാണ് ഇവർക്ക്. 2020 ൽ യമുന പുനർവിവാഹിതയായി. അമേരിക്കയില്‍ സൈക്കോ തെറപ്പിസ്റ്റാണ് താരത്തിന്റെ ജീവിത പങ്കാളി ദേവൻ രാഘവൻ അയ്യങ്കേരിൽ.

ഇപ്പോഴിതാ, രണ്ടുപെൺമക്കളെ വച്ചിട്ട് ഇവൾ എന്തിന് വീണ്ടും വിവാഹം കഴിച്ചു എന്ന ചോദ്യമാണ് താൻ നേരിടുന്നതെന്ന് യമുന പറയുന്നു.

ADVERTISEMENT

‘‘ഇപ്പോഴും എന്റെ കുടുംബം എന്നോട് അടുത്തിട്ടില്ല. അവർ പറയുന്നത് രണ്ടു പെൺകുട്ടികളുള്ള ഞാൻ വീണ്ടും വിവാഹം കഴിച്ചു എന്ന പരാതിയാണ്. ഇന്നും ഞാൻ അതു കേട്ടുകൊണ്ടിരിക്കുകാണ്. ഞാനും എന്റെ കുട്ടികളും ചേട്ടനും മാത്രമാണ് ഇപ്പോൾ എന്റെ ലോകം’’.– താരം പറയുന്നു.

കുറെ വർഷങ്ങൾ കുട്ടികളും താനും ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു. ആരും ഉണ്ടായിരുന്നില്ല എനിക്ക്. പക്ഷേ, ഒരു പുതിയ ജീവിതത്തിലേക്കു കടന്നപ്പോൾ കുറ്റപ്പെടുത്താൻ ഒരുപാടു പേരെത്തി. അന്നും ഇന്നും എന്നും മക്കൾ ആണ് ശക്തി. അവർ പറഞ്ഞിട്ടാണ് പുതിയ ജീവിതത്തിലേക്ക് പോയതെന്നും യമുന.
അവർ അവരുടെ ജീവിതവുമായി മുന്നോട്ടു പോകുമ്പോൾ അമ്മയെ ശ്രദ്ധിക്കാൻ ആകില്ലേ എന്ന ചിന്തയാണ് അവരെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ പ്രാപ്തരാക്കിയതെന്നും താരം.

ADVERTISEMENT
ADVERTISEMENT