‘പാരിജാതം’ എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മലയാളം മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് രസ്‌ന. ചില മ്യൂസിക് ആൽബങ്ങളിലും താരം തിളങ്ങി. വിവാഹത്തോടെ അഭിനയ രംഗം വിട്ട രസ്ന കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ്. ദേവനന്ദ ആണ് മൂത്തമകൾ. മകൻ വിഘ്‌നേശ്.
ഇപ്പോഴിതാ, രസ്ന ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ഫോട്ടോയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മൈലാഞ്ചി അണിഞ്ഞ ഇടതു കൈയാൽ മുഖത്തിന്റെ പാതി മറച്ച്, മനോഹരമായ ചിരിയോടെ നിൽക്കുന്ന രസ്നയാണ് ചിത്രത്തിൽ. ഫോട്ടോയ്ക്കൊപ്പം കുറിപ്പുകളൊന്നുമില്ലാത്തതിനാൽ എന്താണ് പുതിയ വിശേഷമെന്നാണ് എല്ലാവരുടെയും ആകാംക്ഷ.
വളക്കാപ്പ് ചടങ്ങിന്റെ ഫോട്ടോ ആണോ ഇതെന്ന് ചിലർ ചോദിക്കുന്നുണ്ട്. പക്ഷേ, രസ്ന ഒന്നിനും മറുപടി നൽകുന്നില്ല. ‘അന്നും ഇന്നും ഇനിയെന്നും സുന്ദരി തന്നെ’ എന്നാണ് മറ്റൊരാൾ കമന്റിട്ടത്. ‘പാരിജാതം’ സംവിധായകൻ ബൈജു ദേവരാജാണ് രസ്നയുടെ ജീവിത പങ്കാളി. സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇവർ.