ADVERTISEMENT

ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരത്തിൽ ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളായ അനീഷും രേണു സുധിയും തമ്മിലുള്ള തർക്കം റി ക്രിയേറ്റ് ചെയ്ത് താരദമ്പതികളായ മനോജും ബീന ആന്റണിയും.

‘കണ്ണടച്ചു കിടക്കുന്നത് ഞാന്‍ കണ്ടു...’ എന്ന് അനീഷ് പറയുന്നതും ‘തനിക്ക് എന്നാ സൂക്കേടാടോ, ടോ പോടോ...’ എന്നൊക്കെ പറഞ്ഞ് രേണു അലറുന്നതുമായിരുന്നു ആ എപ്പിസോഡില്‍ ഉണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ റീല്‍ ബീനയും മനോജും തന്മയത്വത്തോടെ അഭിനയിച്ച് തകര്‍ക്കുന്നതാണ് വിഡിയോയിൽ.

‘ഞങ്ങളുടെ ജീവിതത്തിലെ ഒരു ശരാശരി ദിവസം...’ എന്ന ക്യാപ്ഷനൊപ്പം ചിരിക്കുന്ന ഇമോജിയും ഉൾപ്പെടുത്തിയാണ് ബീന വിഡിയോ പങ്കിട്ടിരിക്കുന്നത്. ഈ രസികൻ വിഡിയോ ഇതിനോടകം വൈറലാണ്.

ADVERTISEMENT
ADVERTISEMENT