ADVERTISEMENT

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെയും നടി രേണു സുധിയുടെയും മകൻ റിഥുലിന്റെ പിറന്നാൾ ആഘോഷമാക്കി കുടുബം. ഒന്നാം ക്ലാസുകാരമായ റിഥപ്പന്റെ ആറാം പിറന്നാളായിരുന്നു.

രേണു നിലവിൽ ബിഗ് ബോസ് മത്സരത്തിന്റെ ഭാഗമായി ബിഗ് ബോസ് ഹൗസിലാണ്. അതിനാൽ ചേട്ടൻ കിച്ചുവിന്റെയും അമ്മയുടെയും അച്ഛന്റെയും വീട്ടുകാരുടെയും സാന്നിധ്യത്തിലാണ് റിഥപ്പൻ പിറന്നാൾ കേക്ക് മുറിച്ചത്. അനിയന് വേണ്ടി പുത്തനുടുപ്പുകളും അവനിഷ്ടമുള്ള പലഹാരങ്ങളും ബെർത്ത്ഡെ കേക്കുമെല്ലാമായാണ് കിച്ചു കൊല്ലത്തു നിന്നു കോട്ടയത്തെ സുധിലയത്തിൽ എത്തിയത്. സുധിയുടെ അമ്മയും സഹോദരനും അദ്ദേഹത്തിന്റെ കുടുംബവും കിച്ചുവിനൊപ്പം ഉണ്ടായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT