ADVERTISEMENT

നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഞായറാഴ്ച്ച രാത്രി ഒരു പരിപാടിക്കു ശേഷം തളർന്ന വീണ രാജേഷിനെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. കാർഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് രാജേഷിന്റെ സുഹൃത്ത് പ്രതാപ് ജയലക്ഷ്മിയുടെ ഫെയ്സ്ബുക്ക് കുറിപ്പാണ് ചർച്ചയാകുന്നത്.

പ്രതാപ് ജയലക്ഷ്മിയുടെ കുറിപ്പ് –

ADVERTISEMENT

നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷിന് (രാജേഷ് കേശവ്) ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്. ഏകദേശം 15-20 മിനിറ്റിനുള്ളിൽ രാജേഷിനെ കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ കൊണ്ട് വന്നു. പക്ഷെ വീണപ്പോൾ തന്നെ cardiac arrest ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് angioplastyl ചെയ്തു. അപ്പോൾ മുതൽ വെന്റിലേറ്റർ സഹായത്തോടെ ജീവിക്കുന്ന അവൻ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങൾ കണ്ടതൊഴിച്ചാൽ) തലച്ചോറിനെയും ചെറിയ രീതിയിൽ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് . ജീവിതത്തിലേക്ക് അവനു തിരിച്ചു വരാൻ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാർത്ഥന കൂടി ആണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. സ്റ്റേജിൽ തകർത്തു പെർഫോമൻസ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റർ ബലത്തിൽ കിടക്കാൻ കഴിയില്ല.. നമ്മളൊക്കെ ഒത്തു പിടിച്ചാൽ അവൻ എണീറ്റു വരും.. പഴയ പോലെ സ്റ്റേജിൽ നിറഞ്ഞാടുന്ന... നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാൻ ഇപ്പോൾ പറ്റുന്നില്ല... അവൻ തിരിച്ചു വരും.. വന്നേ പറ്റൂ.... Pls come back my dear most Buddy

Our beloved Rajesh, the man who once set every stage ablaze with life, now lies silent, breathing only with the help of a machine. On Sunday night, in the middle of the cheers and lights at Crown Plaza, fate pulled him down. Doctors say it was a cardiac arrest, and since then he has not truly opened his eyes to us.

ADVERTISEMENT

But we know Rajesh—he isn’t someone who stays down. This is the same soul who made us laugh, cheer, and dance; the same heartbeat that kept a crowd alive. He doesn’t belong to a hospital bed—he belongs on stage, in our lives, in our laughter.

What he needs now is not medicine alone, but the unstoppable power of our love and prayers. If we hold him in our hearts with faith, he will rise again. He has to. Because someone like Rajesh can never leave halfway through the show.

ADVERTISEMENT
ADVERTISEMENT