സോഷ്യൽ മീഡിയയിലൂടെ തങ്ങളെ അധിക്ഷേപിക്കുന്നവർക്കു മറുപടിയുമായി താരദമ്പതികളായ ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. ഇരുവരും ഒന്നിച്ചെത്തിയ ഒരു റൊമാന്റിക് റീലിനെ പരിഹസിച്ചും ഒരു കൂട്ടര്‍ രംഗത്തെത്തിയിരുന്നു.
‘ചില സേവ് ദി ഡേറ്റ് വിഡിയോസ് കാണുമ്പൊൾ നാണം തോന്നും. അങ്ങനെ ചിലത് ഉള്ളപ്പോഴാണ് ഞങ്ങളുടെ വിഡിയോസ് എടുത്തിട്ട്, ‘ഇവർ എന്താണ് ഈ കാണിക്കുന്നത്, പബ്ലിക്കിന്റെ മുൻപിൽ’ എന്നു ചോദിക്കുന്നത്. ഞാൻ എന്റെ ഭർത്താവിനല്ലേ ഉമ്മ കൊടുത്തത്. പുറത്തുള്ള ആർക്കും അല്ലല്ലോ. അപ്പോ അവിടെ എന്താണ് പ്രശ്നം. അതോ നമ്മൾ മാന്യമായി വസ്ത്രം ധരിക്കുന്നത് ആണോ നിങ്ങളുടെ പ്രശ്നം’.– ദിവ്യ ചോദിക്കുന്നു.
‘‘ഞാൻ പ്രെഗ്നന്റാണെന്നു കാണിച്ചു തമാശക്കൊന്നു നടക്കുന്ന ഒരു വിഡിയോ ഉണ്ട്. അതിന്റെ അടിയിൽ വന്ന കമന്റുകൾ... അല്ലെങ്കിൽ തന്നെ പ്രെഗ്നന്റായാൽ നിങ്ങൾക്കെന്താ. ഞങ്ങൾക്കാ കുഞ്ഞിനെ നോക്കാൻ കഴിവുണ്ട്. ഞങ്ങൾ നോക്കും. നിങ്ങൾക്ക് അതിനു ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ... ഈ വയസ്സാം കാലത്ത് എന്താണെന്നൊക്കെയാണ് കമന്റുകൾ. അറുപത് വയസുള്ള പെണ്ണുങ്ങൾ പ്രസവിക്കാറില്ലേ ? ഈ കമന്റിടുന്നതൊക്കെ നല്ല പ്രായമുള്ള മനുഷ്യർ ആണെന്നതാണ് മറ്റൊരു കാര്യം’’.– ദിവ്യയും ക്രിസ്സും പറയുന്നു.
ആരാധകരും പ്രിയപ്പെട്ടവരുമടക്കം നിരവധിയാളുകളാണ് ഇരുവർക്കും പിന്തുണയുമായി എത്തുന്നത്.