നടൻ ബാലയുടെ മുൻഭാര്യ ഡോക്ടർ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വിഡിയോ സമീപകാലത്ത് വലിയ ചർച്ചയായിരുന്നു. ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചത്. പിന്നാലെ ആശുപത്രിക്കിടക്കയിൽ നിന്നുള്ള തന്റെ ചില ചിത്രങ്ങളും അവർ പോസ്റ്റ് ചെയ്തു. പിന്നീട് എലിസബത്ത് കുറച്ചുകാലം സമൂഹമാധ്യമങ്ങളിൽ അത്ര സജീവമായിരുന്നില്ല.
ഇപ്പോഴിതാ, 45 ദിവസത്തെ ലീവിനു ശേഷം വീണ്ടും അഹമ്മദാബാദിലെത്തി ജോലിയിൽ തിരികെ പ്രവേശിച്ചതിന്റെ സന്തോഷം പറഞ്ഞ് വിഡിയോ പങ്കുവച്ചിരിക്കുകയാണ് എലിസബത്ത്. ‘‘45 ദിവസത്തെ ലീവിനു ശേഷം തിരിച്ചെത്തി, നല്ല ടെൻഷനുണ്ട്. അത്യാവശ്യം അക്രമമൊക്കെ കാണിച്ചിട്ടാണല്ലോ പോയത്. എങ്കിലും സക്സസ്ഫുള്ളീ റീ ജോയിൻ ചെയ്യാൻ പറ്റി’’.– എലിസബത്ത് വിഡിയോയിൽ പറയുന്നു.
പ്രിയപ്പെട്ടവരും സുഹൃത്തുക്കളുമടക്കം നിരവധിയാളുകളാണ് എലിസബത്തിന്റെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.