ജീവിത പങ്കാളിയും നടിയുമായ അമേയ നായർക്കു പിറന്നാൾ ആശംസകളുമായി നടൻ ജിഷിൻ മോഹൻ. ഇപ്പോള്‍ ബിഗ് ബോസ് മത്സരാർത്ഥിയായ ജിഷിൻ അവിടെ നിന്നാണ് വിഡിയോ സന്ദേശത്തിലൂടെ പ്രിയപ്പെട്ടവൾക്ക് ജൻമദിനാശംസകൾ അറിയിച്ചത്.
മിനി സ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടതാരങ്ങളാണ് ജിഷിൻ മോഹനും അമേയ നായരും. നടി വരദയാണ് ജിഷിൻ മോഹന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുണ്ട്. ഇരുവരും മൂന്നു വർഷം മുൻപ് വിവാഹമോചിതരായി. അമേയയുടേതും രണ്ടാം വിവാഹമാണ്. ഈ ബന്ധത്തിൽ അമേയയ്ക്ക് രണ്ട് മക്കളുണ്ട്.
വിവാഹമോചനത്തിന് ശേഷം താൻ നിരോധിക്കപ്പെട്ട ലഹരി വരെ ഉപയോഗിച്ചിരുന്നെന്നും അതിൽ നിന്നുള്ള മോചനത്തിനു കാരണക്കാരിയാണ് പുതിയ കൂട്ടുകാരി അമേയ എന്നുമാണ് ജിഷിൻ നേരത്തെ പറഞ്ഞത്.