അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ ദാസ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സുധിയുടെ ആദ്യഭാര്യയിലെ മകനാണ് കിച്ചുവെങ്കിലും സുധി പിന്നീടു വിവാഹം കഴിച്ച രേണു കിച്ചുവിനെ സ്വന്തം മോനെപ്പോലെയാണ് വളർത്തിയത്. സുധിക്കും രേണുവിനും ഒരു മകൻ കൂടിയുണ്ട്.
ഇപ്പോഴിതാ, അനിയനൊപ്പമുള്ള തന്റെ ചില മനോഹര ചിത്രങ്ങൾ കിച്ചു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് കിച്ചു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ കിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.
താടിയും പൊട്ടും എന്ന യുട്യൂബ് ചാനലുമായി ചേർന്നു ഇൻഫ്ലൂവൻസർ എന്ന രീതിയിൽ കിച്ചു ഒരു കൊളാബ് ചെയ്തതും ശ്രദ്ധേയമായി. തിരുവോണം സ്പെഷ്യൽ ഫോട്ടോഷൂട്ടായിരുന്നു. ഒപ്പം തന്റെ പുതിയ വിശേഷങ്ങളും ഇഷ്ടങ്ങളുമെല്ലാം കിച്ചു പങ്കുവച്ചു.
ഭാവിയിലേക്കു ചില സ്വപ്നങ്ങളുണ്ട്. പക്ഷേ, എന്താണ് സ്വപ്നമെന്നത് ഇപ്പോൾ പറയാൻ പറ്റില്ല. നടന്നു കഴിഞ്ഞാൽ പറയാം. ഞാൻ കൊല്ലത്തായിരിക്കുമ്പോൾ റിഥപ്പനെ എനിക്ക് മിസ് ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങളിലാണ് അവനെ കാണാൻ ഞാൻ കോട്ടയത്ത് പോകുന്നത്. ഞങ്ങൾ തമ്മിൽ അച്ഛനെ കുറിച്ചൊന്നും സംസാരിക്കാറില്ല. അപ്പോൾ നടക്കുന്ന കാര്യങ്ങളാണ് സംസാരിക്കാറ്.
ആരോടും ദേഷ്യപ്പെടാറില്ല. ഏറ്റവും ഇഷ്ടം ഫുഡ്ഡാണ്. വിഷമം വരുന്നത് അച്ഛനെ ഓർക്കുമ്പോഴാണ്. കുട്ടിക്കാലത്തെ കുറിച്ച് ചോദിച്ചാൽ സ്കൂൾ ലൈഫാണ് ഓർമ വരാറ്. അറിയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനോടാണ് എനിക്ക് വെറുപ്പ് തോന്നാറെന്നും കിച്ചു പറയുന്നു.
ആനിമേഷൻ വിദ്യാർത്ഥിയാണ് കിച്ചുവെന്ന് വിളിക്കപ്പെടുന്ന രാഹുൽ.