ADVERTISEMENT

സിനിമയില്‍ തുടങ്ങി സീരിയൽ രംഗത്തു സജീവമായ നടിയാണ് വരദ. മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുകയാണ് താരം. ഇപ്പോഴിതാ, വരദ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. നടൻ സനൽ കൃഷ്ണയ്ക്കൊപ്പമുള്ള വരദയുടെ മനോഹരചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. ‘When culture meets charm, every frame shines!!’ എന്നാണ് നടൻ സനൽ കൃഷ്ണയ്ക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ച് വരദ കുറിച്ചത്. ഓണാശംസകൾ നേർന്നും തങ്ങൾ ഒന്നിച്ചുള്ള ഒന്നിലധികം ഫോട്ടോഷൂട്ടുകൾ വരദ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളും ശ്രദ്ധേയങ്ങളാണ്.

നടൻ ജിഷിൻ മോഹനായിരുന്നു വരദയുടെ ജീവിതപങ്കാളി. ഇവർ പിന്നീട് വേർപിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. ജിഷിൻ ഇപ്പോൾ ബിഗ് ബോസ് മലയാളം മത്സരാർത്ഥിയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT