ഭർത്താവ് അശ്വിൻ ഗണേഷിനൊപ്പമുള്ള തന്റെ ഒരു മിറർ സെൽഫി പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ചർച്ചയാകുന്നു.
പിങ്ക് സ്ലീവ്‌ലെസ് ഗൗൺ അണിഞ്ഞ് അശ്വിനോടൊപ്പം ചേർന്ന് നിൽക്കുന്ന ദിയയാണ് ഫോട്ടോയിൽ. ‘ഫൈവ് മന്ത്സ് പ്രഗോ’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിട്ടുള്ളത്. ഇതോടെ ദിയയുടെ ഫോളോവേഴ്സ് ആകെ ആശയകുഴപ്പത്തിലായി. ദിയ വീണ്ടും ഗർഭിണിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ദിയ പങ്കുവച്ചത് ആദ്യത്തെ കൺമണിയായ ഓമിയെ അഞ്ച് മാസം ഗർഭിണിയായിരുന്നപ്പോൾ എടുത്ത ഫോട്ടോയാണ്.
ദിയ വീണ്ടും ഗർഭിണിയാണോ ? ഓമിക്ക് മൂന്ന് മാസമല്ലേയായുള്ളു. എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന ചോദ്യങ്ങൾ. ഓമിക്കുട്ടിയെ ദിയ ക്യാരി ചെയ്തപ്പോഴുള്ള ഫോട്ടോയാണ്. മറ്റ് സംശയങ്ങൾ ഒന്നും വേണ്ട. ദിയയുടെ കയ്യിലെ മെഹന്തി തന്നെയാണ് ഏറ്റവും വലിയ തെളിവ് എന്നിങ്ങനെ നീളുന്നു മറ്റുള്ള കമന്റുകൾ. ദിയയുടെ ക്യാപ്ഷൻ അങ്ങനെയൊരു കൺഫ്യൂഷനാണ് ആരാധകർക്കിടയിൽ സൃഷ്ടിച്ചത്.
അതേ സമയം ദിയയുടെയും അശ്വിന്റെയും ആദ്യത്തെ കൺമണി ഓമിയുടെ വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ്. 2024 ല്‍ ആയിരുന്നു ദിയയുടേയും അശ്വിന്റേയും വിവാഹം.