ADVERTISEMENT

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു.

തുടർന്ന് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ മത്സരാർത്ഥിയായി രേണു. എന്നാൽ അപ്പോഴൊക്കെയും കടുത്ത സൈബർ ആക്രമണങ്ങളാണ് രേണു നേരിട്ടത്. പലരും പരിഹാസങ്ങളിലൂടെ തകർക്കാൻ ശ്രമിച്ചിട്ടും അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോകുകയാണ് താരം.

ADVERTISEMENT

ഇപ്പോഴിതാ, രേണുവിനെ ലക്ഷ്യം വച്ചുള്ള സൈബർ അറ്റാക്കിനെതിരെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കുറിപ്പാണ് ചർച്ചയാകുന്നത്.

‘പട്ടിണി കിടന്ന് മരിക്കുമെന്ന് വിധിയെഴുതിയവൾ ഇന്ന് കഴുത്തിൽ ഡയമണ്ട് മാലയും ഇട്ട് റേബാൻ കണ്ണടയും വെച്ച് ബിസിനെസ്സ് ക്ലാസ്സ്‌ ഫ്ലൈറ്റിൽ വന്ന് ഇറങ്ങിയെങ്കിൽ അവർ ജീവിതത്തിൽ Successful ആയ ഒരു വ്യക്തിയാണ്. കാണാൻ അന്യായ ലുക്ക്‌ ഉള്ള മോഡൽസിനെ വെച്ച് പ്രൊമോഷൻ നടത്തികൊണ്ടിരുന്ന സ്റ്റീരിയോടൈപ്പ് ചിന്താഗതികളിൽ നിന്ന് ഇന്ന് ലോകത്തിലെ തന്നെ നമ്പർ വൻ ടൂറിസ്റ്റ് സ്പോട്ട് ആയ ദുബായിൽ ഇവരെ പ്രൊമോഷന് ക്ഷണിക്കുന്നുണ്ടെങ്കിൽ ഇവർ ഉണ്ടാക്കിയെടുത്ത Fame സമ്മതിച്ചു കൊടുത്തേ മതിയാവൂ. രേണു സുധി എന്ന വ്യക്തി ആരെയെങ്കിലും ദ്രോഹിച്ചിച്ചതായോ, എന്തെങ്കിലും പിടിച്ചു പറിക്കാൻ പോയതായോ, മറ്റെന്തെങ്കിലും മോശം പ്രവർത്തികൾ ചെയ്തതയോ അറിവില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോ ആയ ബിഗ്‌ബോസിൽ പങ്കെടുക്കുക, ഇന്ത്യയിലെ ഏറ്റവും വലിയ ടോക്ക് ഷോ ആയ ജോഷ് ടോക്ക്സിൽ സംസാരിക്കാൻ അവസരം ലഭിക്കുക, ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് സ്പോട്ട് ആയ ദുബായിൽ പ്രൊമോഷൻ പരിപാടികൾക്ക് വിളിക്കുക എന്ന് വേണ്ട ഒരു സാധാരണക്കാരിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത അത്ര ഉയരങ്ങളാണ് രേണു ഇതിനോടകം കീഴടക്കിയത്. രേണു പോകുന്നതും വരുന്നതുമൊക്കെ ഇന്ന് മുൻനിര മാധ്യമങ്ങൾ വരെ വാർത്ത ആക്കുന്നുണ്ടെങ്കിൽ ഒരു കാര്യം നമുക്ക് ഉറപ്പിച്ച് പറയാം..

ADVERTISEMENT

രേണു സുധി ജീവിതത്തിൽ വിജയി ആണ്’.– ബീയിങ് മലയാളി എന്ന പേജില്‍ പോസ്റ്റ് ചെയ്തിട്ടുള്ള കുറിപ്പ് ഇങ്ങനെ.

ഈ കുറിപ്പിനു താഴെ രേണുവിനെ പിന്തുണച്ചു നിരവധി ആളുകളാണ് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT