ADVERTISEMENT

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആരാധകർക്കായി പങ്കുവച്ച് മിനിസ്ക്രീൻ താരം ആലീസ് ക്രിസ്റ്റി. പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ ചിത്രങ്ങളും പുത്തൻ വീട് വാങ്ങിയ സന്തോഷവുമാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

‘ജീവിതത്തിൽ ഒരുപാട് സന്തോഷവും അഭിമാനവും ദൈവത്തോട് നന്ദിയും തോന്നിയ ദിവസം, എന്റെ വീടിന്റെ പാലുകാച്ചൽ ദിവസം. ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ ആണു ഇന്ന് ഞാൻ ഇവിടെ നിങ്ങളെ കാണിക്കുന്നത്. ഞാൻ എന്നെങ്കിലും ഒരു വീടു വാങ്ങി പാലുകാച്ചൽ നടത്തുമ്പോൾ അതുകാണാൻ ആരോഗ്യത്തോട് കൂടെ എന്റെ പപ്പയും അമ്മയും എന്റെ കുടുക്ബാങ്ങങ്ങളും ഉണ്ടാകണേ ദൈവമേ എന്നു ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, പ്രാത്ഥിച്ചിരുന്നു. ആ പ്രാത്ഥന കേട്ടു എന്റെ കുടുബത്തിനു ആരോഗ്യവും ആയുസും നൽകിയ ദൈവത്തിനു ഒരായിരം നന്ദി. ജീവിത്തിലെ ആഗ്രഹങ്ങൾ കുന്നികുരുവോളം മാത്രം ഉണ്ടായിരുന്ന എന്നെ കുന്നോളം ഉയർത്തിയ ദൈവത്തോട് മാത്രം ആണ്‌ എനിക്ക് തീർത്താൽ തീരാത്ത കടപ്പാട്. അന്നത്തെ ദിവസം എന്നോട് ഒപ്പം ഉണ്ടായിരുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവരും എന്റെ ഉയർച്ചയും നല്ലതും മാത്രം ആഗ്രഹിച്ചവർ ആയിരുന്നു . അവരുടെ പ്രാത്ഥനയും അനുഗ്രഹങ്ങളും ചേർത്തു പിടിച്ചു ഇവിടെ ഒരു പുതിയ അദ്ധ്യായം തുടങ്ങുന്നു’.– ആലീസ് ക്രിസ്റ്റി കുറിച്ചു.

ADVERTISEMENT

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT