‘ഒരു വർഷം കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന വ്യത്യാസം...’: പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡില്‍ ആ സന്തോഷ മുഹൂർത്തം, വിഡിയോ പങ്കുവച്ച് ദിയ

Mail This Article
×
പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡില്‍ തന്റെയും ഭര്‍ത്താവ് അശ്വിന്റെയും വിവാഹചിത്രം കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ക്ലോത്തിംഗ് ബ്രാന്‍ഡിന്റെ പരസ്യചിത്രത്തിലാണ് അശ്വിന്റെയും ദിയയുടെയും വിവാഹമുഹൂര്‍ത്തത്തിന്റെ ചിത്രം പരസ്യമായി വന്നത്.
ദിയ പങ്കുവച്ച വിഡിയോയില്‍ തങ്ങളുടെ മകന്‍ നിയോമിനെയും കാണാം.‘ഒരു വർഷം കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന വ്യത്യാസം... ട്രിവാന്‍ഡ്രം ലുലു മാളിന് നേരെ എതിർവശത്ത് ജോയൽ ജേക്കബ് മാത്യുവിന്റെ എം ലോഫ്റ്റ് ഞങ്ങൾക്ക് നൽകിയ മനോഹരമായ ചെറിയ സർപ്രൈസ്...’ എന്നാണ് വിഡിയോയ്ക്കൊപ്പം ദിയ കുറിച്ചത്.
പതിവു പോലെ ദിയയുടെ പുതിയ പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.