ADVERTISEMENT

പാൻ ഇന്ത്യൻ ഹിറ്റായ കന്നഡ സിനിമ ‘കാന്താര – 2’ ൽ രുക്മിണി വസന്ത് അവതരിപ്പിച്ച രാജകുമാരി കനകവതിയുടെ ലുക്ക് പുനരവതരിപ്പിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുമായി നടി ശാലു മേനോൻ. കാന്താരയിലെ കൊട്ടാരത്തിന് സമാനമായ പശ്ചാത്തലത്തില്‍, രാജകീയ പ്രൗഡിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചാണ് ശാലു ചിത്രങ്ങളിൽ.

‘കാന്താര തരംഗം. ചെറിയ ശ്രമമാണ്. ക്ഷമിക്കണം’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‌

ADVERTISEMENT

വര്‍ഷങ്ങളായി അഭിനയ രംഗത്തും നൃത്ത രംഗത്തും സജീവമാണ് ശാലു മേനോന്‍.

ADVERTISEMENT
ADVERTISEMENT