ADVERTISEMENT

സോഷ്യൽ മീഡിയയില്‍ ഏറെ ആരാധകരുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അടുത്തിടെയാണ് കൃഷ്ണകുമാറിന്റെ മകള്‍ ദിയയ്ക്ക് ആദ്യത്തെ കൺമണി ജനിച്ചത്. അശ്വിൻ ആണ് ദിയയുടെ ജീവിതപങ്കാളി.

കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന്റെ കുടുംബവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു ചർച്ച സജീവമായിരുന്നു. കുഞ്ഞ് ജനിച്ചതിനെത്തുടർന്ന് ദിയയുടെ വീട്ടിൽ നിൽക്കുന്ന അശ്വിന് അർഹിക്കുന്ന ബഹുമാനം ദിയയും വീട്ടുകാരും നൽകുന്നില്ലെന്ന തരത്തിലാണ് ചിലർ വ്യാജ ആരോപണങ്ങളുമായി എത്തിയത്. വീട്ടിലെ ഭക്ഷണസമയത്ത് അശ്വിന് ഭാര്യാമാതാവായ സിന്ധുകൃഷ്ണ ചിക്കൻകാൽ നൽകിയില്ലെന്ന കാരണം പറഞ്ഞാണ് കുടുംബത്തിനെതിരെ ഇക്കൂട്ടർ അവഹേളന പരാമർശങ്ങളുമായി എത്തിയത്. ഇപ്പോഴിതാ, കൃഷ്ണകുമാർ പങ്കുവച്ച ദീപാവലി ആശംസയ്ക്കു താഴെയും ചിലർ സമാനമായ ആരോപണങ്ങളുമായി എത്തിയിരിക്കുന്നു.

ADVERTISEMENT

ദീപാവലി ആശംസയറിയിച്ച് കുടുംബ സമേതമുള്ള ഫോട്ടോയാണ് കൃഷ്ണ കുമാർ പോസ്റ്റ് ചെയ്തത്. താരത്തിന്റെ ഭാര്യയും നാല് മക്കളും പേരക്കുട്ടിയും ഫോട്ടോയിലുണ്ട്. എന്നാൽ അശ്വിൻ മാത്രമില്ല. ഇതൊടെയാണ് ഒരു കൂട്ടർ വിമർശനങ്ങളുമായി എത്തിയത്.

‘അശ്വിൻ ചേട്ടനെ ഒഴിവാക്കിയത് ശരിയായില്ല’, ‘ഈ ചിത്രത്തിൽ അശ്വിനെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ട്?’, ‘എന്തുകൊണ്ടാണ് അശ്വിനെ ചിത്രത്തിൽ നിന്ന് പുറത്താക്കിയത്?’, ‘പാവം അശ്വിൻ...’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. പേരക്കുട്ടിയായ ഓമി ഫോട്ടോയിലുണ്ട്. ആ കുഞ്ഞിന്റെ അച്ഛനാണ് അശ്വിൻ. ആ പരിഗണന നൽകേണ്ടേയെന്നാണ് ചിലരുടെ ചോദ്യം.

ADVERTISEMENT

കഴിഞ്ഞ വർഷമായിരുന്നു ദിയയും അശ്വിനും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.

ADVERTISEMENT
ADVERTISEMENT