Tuesday 04 March 2025 09:21 AM IST : By സ്വന്തം ലേഖകൻ

‘അഞ്ചാം മാസത്തിലെ പൂജ ചടങ്ങ്’: ദിയയുടെ ഏറ്റവും പുതിയ നിറവയർ ചിത്രങ്ങള്‍ വൈറൽ

diya krishna

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് സോഷ്യൽ മീഡിയ താരം ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേശും. ഇപ്പോഴിതാ, ദിയയുടെ ഏറ്റവും പുതിയ നിറവയർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

‘അഞ്ചാം മാസത്തിലെ പൂജ ചടങ്ങ്’ എന്ന കുറിപ്പോടെയാണ് ദിയ ചിത്രങ്ങൾ പങ്കുവച്ചത്. മടിസാർ സാരിയാണ് ദിയ അണിഞ്ഞിരിക്കുന്നത്. ഭർത്താവ് അശ്വിൻ ഗണേശിനെയും ചിത്രങ്ങളിൽ കാണാം.

നിരവധി ആരാധകരാണ് ചിത്രങ്ങൾക്കു താഴെ ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.