നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറുമായ ദിയ കൃഷ്ണയുടെ വിവാഹം ആഘോഷപൂർവം കഴിഞ്ഞിരിക്കുകയാണ്. തിരുവനന്തപുരത്തു നടന്ന തീർത്തും ലളിതമായ ചടങ്ങിൽ കുടുംബാംഗങ്ങളും സാമൂഹിക സാംസ്കാരിക രംഗത്തെ ചുരുക്കം ചിലരും പങ്കെടുത്തു. ഇപ്പോഴിതാ ചേച്ചിക്ക് കുഞ്ഞനിയത്തി ഹൻസിക നൽകിയ വിവാഹ സമ്മാനത്തിന്റെ വിശേഷമാണ് സോഷ്യൽ മീഡിയയുടെ ഹൃദയം നിറയ്ക്കുന്നത്.
കഴിഞ്ഞ ആഘോഷപൂർവം നടന്ന ബ്രൈഡൽ ഷവർ പരിപാടിക്കു ശേഷം ദിയയ്ക്കും അശ്വിനും ഒപ്പം ഹൻസിക ലുലു മാളിൽ എത്തുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. സമ്മാനമായി എന്താണ് വേണ്ടതെന്ന് ദിയയോടും അശ്വിനോടും ഹൻസിക ചോദിക്കുന്നതും വിഡിയോയിലുണ്ട്. ആഭരണങ്ങൾ വേണോ, വസ്ത്രം വേണോ എന്ന ഓപ്ഷന്‍ ആദ്യം ഹൻസി കമുന്നോട്ട് വയ്ക്കുന്നു. ഒടുവിൽ നിങ്ങൾക്ക് തന്റെ വകയായി ഇഷ്ടമുള്ളത് വാങ്ങാമെന്നും ഹൻസിക പറയുന്നുണ്ട്. അങ്ങനെയാണ് വിവാഹത്തോടനുബന്ധിച്ച് ഡ്രസ് വാങ്ങാമെന്ന് തിരുമാനിക്കുകയും ചെയ്യുന്നു. നീല നിറത്തിലുള്ള ഷോട്ട് ഫ്രോക്കാണ് ദിയ തിരഞ്ഞെടുത്തെത്. ചെക്ക് ഷർട്ടും ജീൻസുമാണ് അശ്വിൻ തിരഞ്ഞെടുത്തത്.
തുടർന്ന് എല്ലാവരും ചേർന്ന് ഭക്ഷണം കഴിക്കുന്നതും വിഡിയോയിലുണ്ട്. ഇതിനിടെ എന്തുകൊണ്ടാണ് ഹൻസു ബീ എന്ന് പേര് ഉപയോഗിക്കാൻ കാരണമെന്ന് അശ്വിൻ ഹൻസികയോട് ചോദിക്കുന്നതും വിഡിയോയിലുണ്ട്. വ്ലോഗ് തുടങ്ങുമ്പോൾ അഹാനയാണ് ഈ പേര് നിർദേശിച്ചതെന്നാണ് ഹൻസികയുടെ മറുപടി. ഹൻസികയുടെ വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും എത്തി. ‘ഹേറ്റേഴ്സിനുള്ള മറുപടിയാണിത്. അവർ നല്ല കമ്പനിയാണ് മക്കളേ’ എന്നാണ് വിഡിയോയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്തത്. അശ്വിൻ–ഹൻസിക ബോണ്ട് നല്ലരസമാണ്. എന്നും ഈ സ്നേഹവും ഐക്യവുമുണ്ടാകട്ടെ എന്നായിരുന്നു വിഡിയോയ്ക്കു താഴെ എത്തിയ മറ്റൊരു കമന്റ്.
ഷോപ്പിങ് വിശേഷങ്ങളെല്ലാം കഴിഞ്ഞ് പിറ്റേ ദിവസത്തെ കോളജ് വിശേഷങ്ങളും ഹൻസിക പങ്കുവയ്ക്കുന്നുണ്ട്.