ഭാര്യ ലക്ഷ്മി എസ് നായർ നൽകിയ ഗാർഹിക പീഡന കേസില്‍ സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്.
രാഹുലിനായി തമിഴ്നാട് പൊലീസ് രണ്ട് മാസമായി അന്വേഷണത്തിലായിരുന്നു. ഇതേതുടർന്ന് ഇയാൾ ഒളിവിലായിരുന്നു. കേരളം അടക്കം നാല് സംസ്ഥാനങ്ങളിലായി ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തിരുന്നു. നേരത്തെ ഈ കേസിൽ മദ്രാസ് ഹൈക്കോടതി രാഹുലിന് മൂൻകൂർ ജാമ്യം നൽകിയിരുന്നെങ്കിലും സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് കാട്ടി കോടതി ഇത് റദ്ദാക്കി അറസ്റ്റിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.