Thursday 22 February 2024 02:30 PM IST : By സ്വന്തം ലേഖകൻ

‘തനിച്ചാകലിന്റെ വേദന അച്ഛന്റെ മോൾ മനസ്സിലാക്കിയ നീണ്ട രണ്ടു വർഷങ്ങൾ’: ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സബീറ്റ ജോര്‍ജ്

sabitta

പിതാവിന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടി സബീറ്റ ജോര്‍ജ്.

‘അച്ചൻ പോയിട്ട് ഇന്നേക്ക് രണ്ടു വർഷം. തനിച്ചാകലിന്റെ വേദന അച്ഛന്റെ മോൾ മനസ്സിലാക്കിയ നീണ്ട രണ്ടു വർഷങ്ങൾ. എന്തൊക്കയോ കൂടെ ഒരുമിച്ചു ചെയ്യണമായിരുന്നു എന്നൊരു തോന്നൽ ഈ ദിവസങ്ങളിൽ എന്നെ വല്ലാതെ അലട്ടുന്നു ഡാഡി.
തലേദിവസം രാത്രി ഞാൻ ഡാഡിയുടെ നെറ്റിയിൽ ഏറ്റവും കൂടുതൽ സമയം ചുംബിച്ചപ്പോൾ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ഹൃദയത്തിൽ അറിഞ്ഞു. ഇത് ഞങ്ങൾ ജീവനോടെ ഒരുമിച്ച് ചെലവഴിക്കുന്ന അവസാന രാത്രിയായിരിക്കുമെന്ന്. രണ്ട് വർഷം ഇരുപത് വർഷമായി തോന്നുന്നു. അതിനുശേഷം നിങ്ങളുടെ മകൾക്ക് ജീവിതം ഒരിക്കലും സമാനമായിരുന്നില്ല. ഒരിക്കലും ആയിരിക്കില്ല. എല്ലാ ദിവസവും ഞാൻ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നു ഡാഡീ...’.– മരണക്കിടക്കയിൽ പിതാവിന് ചുംബനം നൽകുന്ന തന്റെ ചിത്രം പങ്കുവച്ച് താരം കുറിച്ചതിങ്ങനെ.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സബീറ്റയുടെ പിതാവ് കടനാട് കുഴിക്കാട്ടുചാലില്‍ അഗസ്റ്റ്യന്‍ മരിച്ചത്.

ചക്കപ്പഴത്തിലൂടെ മിനിസ്ക്രീനിലേക്ക് അരങ്ങേറിയശേഷം സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ സബീറ്റയ്ക്ക് ലഭിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്യുന്നതിനിടെയാണ് സബീറ്റയ്ക്ക് സീരിയൽ അവസരം കൈ വന്നത്.