ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നായ ‘സാന്ത്വനം’ അടുത്തിടെയാണ് അവസാനിച്ചത്.
ഇപ്പോഴിതാ, ‘സാന്ത്വനം’ വീട്ടിലെ അവസാന ദിവസം എങ്ങനെയായിരുന്നുവെന്ന് തന്റെ യുട്യൂബ് ചാനലിലൂടെ കാണിക്കുകയാണ് സാന്ത്വനത്തില്‍ കണ്ണന് എന്ന വേഷത്തിലെത്തിയ നടൻ അച്ചു സുഗന്ത്. അവസാന ദിവസത്തെ ഷൂട്ടിനു ശേഷം എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതാണ് വിഡിയോയിൽ. ഭക്ഷണത്തിനു ശേഷം എല്ലാവരും ഒന്നിച്ച് പാട്ടുപാടി ഡാൻസ് കളിച്ച് ആഘോഷിക്കുന്നതും കാണാം.