Wednesday 08 January 2025 03:15 PM IST : By സ്വന്തം ലേഖകൻ

കേക്ക് തേച്ചാൽ കൊല്ലുമോ? ഞങ്ങൾ പ്രശസ്തരല്ല, നെപ്പോ കിഡ്സുമല്ല: ദിയ കൃഷ്ണയ്ക്ക് മറുപടിയുമായി സിജോയും ഭാര്യയും

diya-krishna-sijo

ബിഗ് ബോസ് താരം സിജോയുടെ വിവാഹ റിസപ്ഷനിടെ വേദിയിൽ ഫോട്ടോ എടുക്കാനായി കയറിയ നോറ, സിജോയുടെ മുഖത്ത് കേക്ക് വാരിത്തേച്ച ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. നോറയുടെ ഈ പെരുമാറ്റത്തെ കടുത്ത രീതിയിൽ വിമർശിക്കുച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ രംഗത്തെത്തിയതും വൈറലായി. ഇപ്പോഴിതാ നോറയെ വിമർശിച്ച കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയ്ക്ക് മറുപടിയുമായി സിജോ തന്നെ രംഗത്തെത്തുകയാണ്. ഭാര്യക്കൊപ്പമെത്തിയായിരുന്നു സിജോയുടെ വിശദീകരണം.

നോറ വിവാഹ ദിവസം മുഖത്ത് കേക്ക് തേച്ചതിൽ തനിക്കോ ഭാര്യക്കോ യാതൊരു വിധത്തിലുള്ള മനോവിഷമവും ഉണ്ടായിട്ടില്ലെന്ന് സിജോ പറയുന്നു. നോറയുടെ ജന്മദിനത്തിൽ അവളുടെ മുഖത്ത് കേക്ക് തേച്ചതിന്റെ പ്രതികരമായിരുന്നു അതെന്നും സിജോ വ്യക്തമാക്കുന്നു. ദിയ കൃഷ്ണയെപ്പോലെ പ്രശസ്തിയുള്ള ആളുകളോ നെപ്പോ കിഡോ വീട്ടിൽ എല്ലാവർക്കും യുട്യൂബ് ചാനൽ ഉള്ളവരോ ഒന്നുമല്ല തങ്ങൾ. അതുകൊണ്ട് തങ്ങളെ ആരും അറിയണമെന്നില്ല. പക്ഷേ തന്റെ ഭർത്താവിന്റെ മുഖത്താണ് ഒരാൾ കേക്ക് തേച്ചതെങ്കിൽ അയാൾ പിന്നെ ഉണ്ടാകില്ല എന്നൊക്കെ മാസ് ഡയലോഗ് പറയുന്നതിലെ യുക്തി എന്താണെന്നും സിജോ ചോദിക്കുന്നു.

അടുത്ത സുഹൃത്തായ നോറ കല്യാണത്തിന് വരികയും ആ റിസപ്ഷന്റെ ഇടയിൽ എന്റെ മുഖത്തും ഇട്ടിരുന്ന സ്യൂട്ടിലു ഒക്കെ കേക്ക് തേക്കുകയും ചെയ്തു. ഈ വിഷയം ഇപ്പൊ ഭയങ്കര ചർച്ചാ വിഷയമാണ്. ഞങ്ങൾക്കിടയിൽ ഒതുങ്ങി നിന്ന സംഭവമാണത്. അതിൽ ജനങ്ങൾക്ക് വിയോജിപ്പ് ഉണ്ടെങ്കിൽ അതുണ്ടായിക്കോട്ടെ, അംഗീകരിക്കുന്നു. പക്ഷേ ഞങ്ങളുടെ ഇടയിൽ നിന്ന ഈ പ്രശ്നത്തിൽ ക്ഷണിക്കാതെ ഒരു അതിഥി വന്നു.. ആ അതിഥിക്ക് നമ്മളെ ആരെയും വ്യക്തിപരമായി അറിയില്ല. അത് പ്രശ്നമില്ല, കാരണം നമ്മൾ ആരും അത്ര പ്രശസ്തരൊന്നുമല്ല. ബിഗ് ബോസിൽ പോയതുകൊണ്ട് മാത്രം ഒരാൾ എല്ലാം ആയി എന്നില്ലല്ലോ.

നോറയുടെ വിഷയത്തിൽ ദിയ കൃഷ്ണ. അവർ അവരുടെ അഭിപ്രായം പറഞ്ഞു, . അവരൊരു കമന്റ് പറഞ്ഞ സമയത്ത് ഞാൻ ആദ്യം ഓക്കെ അവർ അവർക്ക് ഇഷ്ടമുള്ള പോലെ പറഞ്ഞോട്ടെ എന്ന് ഓർത്തു പ്രതികരിക്കാനും നിന്നില്ല. പക്ഷേ പിന്നീട് ഒരു കാര്യം എനിക്ക് മനസ്സിലായി, അവരത് നല്ല ഉദ്ദേശത്തോടെ പറഞ്ഞ കാര്യമല്ല. അവർക്ക് നമ്മളെക്കുറിച്ച് പറഞ്ഞു വൈറലാകേണ്ട ആവശ്യമില്ല. പക്ഷേ ഇപ്പോൾ അവർക്ക് കണ്ടന്റ് ഇടാൻ ഒരു വിഷയം വേണം. രണ്ട് വഞ്ചിയിൽ കാൽ വയ്ക്കുന്ന നിലപാടാണത്.

കഴിഞ്ഞ ദിവസം ഞാൻ നോറയെ വിളിച്ചിരുന്നു. മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞാണ് വിളിച്ചത്. ഞാൻ വിളിക്കുമ്പോഴും നോറ വലിയ സങ്കടത്തിലായിരുന്നു. ഞാനും ഭാര്യയും കൂടിയാണ് നോറയെ വിഡിയോ കോളിൽ വിളിച്ചത്. “മോനെ നീ എയറിലാണ് എനിക്കറിയാം. നിന്നെ പലരും കുറ്റപ്പെടുത്തുന്നുണ്ട്, ജനങ്ങൾക്ക് അതിനുള്ള അവകാശമുണ്ട്. പക്ഷെ നീ ടെൻഷൻ ആകേണ്ട. എനിക്ക് ഒരു പ്രശ്നവും ഇല്ല. എനിക്കല്ലേ ഇഷ്യൂ ഉണ്ടാകേണ്ടത് എനിക്ക് പ്രശ്നമില്ല. നീ ധൈര്യമായിട്ട് ഇരിക്കൂ” എന്ന് പറഞ്ഞു. നോറ എന്തുകൊണ്ട് എന്റെ കല്യാണത്തിന് വന്നിട്ട് കേക്ക് തേച്ചു എന്ന് ചോദിച്ചു കഴിഞ്ഞാൽ നോറ ഇൻസ്റ്റാഗ്രാമിൽ ഇട്ടതുപോലെ അതൊരു പ്രതികാരം തന്നെയായിരുന്നു. നോറ പറഞ്ഞതു പോലെ തന്നെ അതൊരു മധുര പ്രതികരമായിരുന്നു. കോഴിക്കോട് പോയ സമയത്ത് പരിപാടി ഒന്ന് കളർ ആക്കണം, നോറയെ എടുത്ത് വെള്ളത്തിൽ ഇടണം, മുഖത്ത് കേക്ക് തേക്കണം എന്നൊക്കെ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു.

എന്റെ കല്യാണത്തിന് വരുമ്പോൾ നോറ എന്തെങ്കിലും ഒപ്പിക്കും എന്നുറപ്പായിരുന്നു. പരിപാടി എല്ലാം കഴിഞ്ഞിട്ട് തീരുന്ന സമയത്താണ് അവൾ കേക്കുമായിട്ട് എന്റെ അടുത്ത് വന്നത്. കേക്ക് എന്റെ ദേഹത്ത് കൊണ്ട് തച്ചു. സത്യം പറഞ്ഞാൽ അപ്പോൾ ഞാനും ലിനുവും ഷോക്കായി പോയി അത് സത്യമാണ്. അവിടെ ഉണ്ടായിരുന്നവർ എല്ലാവരും ഷോക്കായി. നോറ ചെയ്തതിന്റെ ഉദ്ദേശം എനിക്ക് നന്നായിട്ട് അറിയാം. നോറ കാണിച്ചത് മോശമാണെന്ന് ജനങ്ങൾ പറയുന്നുണ്ട്. അത് ഞങ്ങൾ വളരെ നല്ല രീതിയിൽ എടുക്കുന്നു. പക്ഷേ ഇത് ഞങ്ങളുടെ സുഹൃത്തുക്കൾ തമ്മിലുള്ള ഒരു കളി തമാശ ആയിരുന്നു.

ഈ സംഭവത്തിലെ സോഷ്യൽ മീഡിയയുടെ അഭിപ്രായങ്ങളെ. ഞങ്ങൾ മാനിക്കുന്നു. പക്ഷേ ഇതെല്ലം കഴിഞ്ഞാണ് ദിയ കൃഷ്ണ ഒരു സ്റ്റോറിയുമായി വരുന്നത്. ഞങ്ങളെ ഒന്നും അറിയാതെയാണ് ദിയ അത് ചെയ്തത്. ദിയ കൃഷ്ണയുടെ ഭർത്താവിന്റെ മുഖത്ത് ആരെങ്കിലും കേക്ക് തേച്ചെന്ന് വച്ചോ, അടുത്ത ദിവസം അവർ ഉണ്ടാവില്ല എന്നൊക്കെയാണ് പറയുന്നത്. ദിയ എന്ത് ചെയ്യും എന്ന് എനിക്ക് അറിഞ്ഞാൽ കൊള്ളാം. ദിയ കൃഷ്ണ അവരെ കൊല്ലുമോ, കൊല്ലാൻ പറ്റുമോ കൊന്നു കഴിഞ്ഞാൽ എന്താ ഉണ്ടാവുക. അടുത്ത ദിവസം വാർത്ത ഇങ്ങനെയായിരിക്കും. കല്യാണപ്പെണ്ണ് കൊലപാതക കേസിൽ അറസ്റ്റിൽ ശിഷ്ടകാലം ജയിലിൽ കിടക്കാം. അന്ന് പിന്നെ മറ്റേ കുഴി കുത്തിയിട്ട് കഞ്ഞി കൊടുത്തിട്ടുണ്ടെന്ന് എന്നൊന്നും പറഞ്ഞാൽ ഒരു രക്ഷയും ഇല്ല. അകത്തു പോകും. അത് അവരല്ല ആരായാലും അകത്ത് പോകും. അപ്പോൾ ഡയലോഗ് അടിക്കുമ്പോൾ മാസ് അടിക്കാം, പക്ഷേ ഒരുപാട് വലിയ മാസ് അടിക്കരുത്, പറ്റുന്ന മാസേ അടിച്ചു കേറ്റാവുള്ളൂ.– സിജോ പറയുന്നു.