ADVERTISEMENT
മദ്യപിക്കുന്നവരുടെ ബുദ്ധിമുട്ട് ഇപ്പോൾ മനസ്സിലായെന്ന് ചാക്കോച്ചൻ. ജീവിതത്തിൽ ആദ്യമായി ബിവറേജസിനു മുന്നിൽ ക്യൂ നിന്ന അനുഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത പല അലമ്പുകളും ചെയ്യേണ്ടി വന്നതെന്ന് ചാക്കോച്ചൻ പറഞ്ഞു. പുതിയ ചിത്രമായ ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി ആരാധകരോട് ലൈവിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയുടെ സംവിധായകൻ സിദ്ധാർഥ് ഭരതനും ലൈവിൽ ഒപ്പമുണ്ടായിരുന്നു.

"സിനിമയ്‌ക്ക് വേണ്ടി മുഴുവൻ സമയവും മദ്യപാനം, മുറുക്കൽ തുടങ്ങിയവയെല്ലാം ചെയ്തു. ജീവിതത്തിൽ ആദ്യമായി ഒരു ബിവറേജസിന്റെ മുന്നിൽ പോയി ക്യൂ നിന്ന് ഇടികൊണ്ടു. ഒന്നര മണിക്കൂർ വർക്ക്ഔട്ട് ചെയ്യുന്ന അതേ ഇഫക്ടാണ് ബിവറേജസിനു മുന്നിൽ ക്യൂ നിന്ന് ഇടി കൊണ്ട് ബോട്ടിൽ വാങ്ങിക്കുന്നത്. കുടിയന്മാരുടെ ശരിക്കുളള ബുദ്ധിമുട്ട് മനസ്സിലായി." കുഞ്ചാക്കോ ബോബൻ പറയുന്നു.

’ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സിനിമയ്‌ക്ക് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’. ചോക്ലേറ്റ് നായകനിൽ നിന്ന് വ്യത്യസ്തമായി ’കൗട്ട ശിവനെ’ന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിഡിയോ കാണാം;
ADVERTISEMENT
ADVERTISEMENT
ADVERTISEMENT