ADVERTISEMENT

ബിജു മേനോൻ നായകനായ ഏറ്റവും പുതിയ ചിത്രം ’ഷെര്‍ലക് ടോംസി’ന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ഷെര്‍ലക് ഹോംസിന്റെ നോവലുകള്‍ വായിച്ച് ഒരു കുറ്റാന്വേഷകനാകാന്‍ ആഗ്രഹിക്കുന്ന തോമസ് എന്ന യുവാവായാണ് ബിജു മേനോൻ ചിത്രത്തിലെത്തുന്നത്. ഒരു മുഴുനീള ഹാസ്യചിത്രമാണ് ’ഷെര്‍ലക് ടോംസ്’. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാഫിയാണ്.

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേംകുമാര്‍ മേനോനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മിയ ജോര്‍ജ്, സ്രിന്ധ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ. സുരേഷ്‌ കൃഷ്ണ, സലിംകുമാര്‍, വിജയരാഘവന്‍, റാഫി, കലാഭവൻ ഷാജോണ്‍, കോട്ടയം നസീര്‍, ഹരീഷ് കരുണാകരന്‍ തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു. മേക്കിങ് വിഡിയോ കാണാം;

ADVERTISEMENT
ADVERTISEMENT
ADVERTISEMENT