ADVERTISEMENT

‘സാമി’ സിനിമയുടെ രണ്ടാം ഭാഗത്തിൽ നായികയാകുമ്പോൾ കീർത്തി സുരേഷിന് അത് ഇരട്ടി മധുരം. ആദ്യമായി സിനിമയിൽ അഭിനയിച്ച അതേ വർഷം റിലീസായ സൂപ്പർഹിറ്റ് തമിഴ് സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങുമ്പോൾ അതിൽ നായികയാകാനുള്ള ഭാഗ്യമാണ് കീർത്തിക്ക് ലഭിച്ചിരിക്കുന്നത്. ‍വിക്രമിനെ നായകനാക്കി ഹാരി സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘സാമി’.

2003ൽ 11 വയസുകാരിയായിരുന്ന കീർത്തി സുരേഷ് ദിലീപിന്റെ ‘കുബേരൻ’ എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമയിൽ രംഗത്തു വന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവന്നു. തമീൻസ് നിർമ്മിക്കുന്ന ‘സാമി 2’വിൽ ആദ്യ ഭാഗത്തിലെ നായികയായ തൃഷയും അഭിനയിക്കുന്നുണ്ട്. തൃഷയ്ക്കും കീർത്തി സുരേഷിനും വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിൽ നൽകിയിട്ടുള്ളത് എന്ന് സംവിധായകൻ ഹരി പറയുന്നു.

ADVERTISEMENT

‘സിങ്കം’ എന്ന ചിത്രത്തിന്റെ മൂന്ന് പതിപ്പുകൾ ഒരുക്കിയ ശേഷമാണ് ഹാരി, ഇപ്പോൾ ‘സാമി 2’ലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം, ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഒരു വലിയ ഇടവേളയ്ക്ക് ശേഷം വിക്രം വീണ്ടും കാക്കി അണിയുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ADVERTISEMENT
ADVERTISEMENT