കാർബൺ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഫഹദ് ഫാസിൽ. സിനിമയുടെ അവസാനഘട്ട ഷൂട്ടിങ് നടക്കുന്നത് കൊടും കാടിനുള്ളിലാണ്. ഇടുക്കിൽ വച്ചാണ് ഈ രംഗങ്ങൾ ചിത്രീകരിക്കുന്നത്. സിനിമയ്‌ക്ക് വേണ്ടി കൊടുങ്കാടു കയറിയിരിക്കുകയാണ് താരം. ഫഹദിനൊപ്പം കാട് കയറാൻ മംമ്ത മോഹൻദാസും മണികണ്ഠൻ ആചാരിയുമുണ്ട്. ചിത്രങ്ങൾ കാർബൺ സിനിമയുടെ ഫെയ്‌സ്ബുക് പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
കാടിന്റെ കഥ പറയുന്ന സിനിമയിൽ സ്വാഭാവികതയ്‌ക്ക് വേണ്ടിയാണ് കാട്ടിനുള്ളിൽ വച്ച് രംഗങ്ങൾ ചിത്രീകരിക്കുന്നത്. സിനിമയിലൂടെ ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും ആദ്യമായി നായികാ-നായകന്മാരാകുന്നു. വേണു സംവിധാനം ചെയ്യുന്ന ’കാർബൺ’ ഒരു സസ്പെൻസ് ത്രില്ലറായിരിക്കും. സിബി തോട്ടപ്പുറമാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയ്‌ക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കെ യു മോഹനാണ്. വിശാല്‍ ഭരദ്വാജിന്റേതാണ് സംഗീതം.
1.

2.

3.

4.

5.

6.

7.

8.

9.

10.
