നിവിന്‍ പോളിയെ തിരിച്ചറിഞ്ഞത് ഗൂഗിള്‍ ചെയിതായിരുന്നുവെന്ന് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിവന്ന മലയാളത്തിന്റെ പ്രിയനടി ശാന്തി കൃഷ്ണ പറഞ്ഞിരുന്നു. അന്നത് വിമർശകർക്കിടയിൽ വലിയ വിവാദമായെങ്കിലും ഇപ്പോളിതാ തന്നെ തിരിച്ചറിയാന് നടി അപര്‍ണ ഗോപിനാഥിന് ഗൂഗിള്‍ സെര്‍ച്ച് ചെയ്തു നോക്കേണ്ടി വന്നുവെന്ന് നടി ശാന്തികൃഷ്ണ. എന്നാല്‍ അതൊരു മോശം കാര്യമായി താന്‍ കരുതുന്നില്ലെന്നും ശാന്തികൃഷ്ണ പറഞ്ഞു. എന്നാൽ ഇന്ന് അപർണ ചെയ്തതേ താൻ അന്നു ചെയ്തുള്ളൂ എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.
സുവീരന്‍ സംവിധാനം ചെയ്ത മഴയത്ത് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കവെയാണ് ചേച്ചിയെക്കുറിച്ച് കൂടുതലറിയാന്‍ താന്‍ ഗൂഗിള്‍ ചെയ്തു നോക്കിയെന്ന് അപര്‍ണ പറഞ്ഞത്. വേണമെങ്കില്‍ എന്നെ അറിയില്ലെന്ന് പറഞ്ഞുവല്ലോ എന്ന് വിചാരിക്കാമായിരുന്നു. എന്നാല്‍ താനത് തമാശയായേ എടുത്തുള്ളുവെന്നും ശാന്തികൃഷ്ണ പറഞ്ഞു.
എന്നാൽ ഏറെ കാലം സിനിമാ ലോകത്തു നിന്നു വിട്ടു നിന്ന താൻ നിവിനെ അറിയില്ലെന്ന് പറഞ്ഞത് മാത്രം തലക്കെട്ടുകള്‍ നല്‍കി വിഷയം വളച്ചൊടിച്ചുവെന്നാണ് ഇപ്പോൾ ശാന്തികൃഷ്ണ പറഞ്ഞത്. മറ്റുള്ളവര്‍ അന്നത് വിവാദമാക്കിയെങ്കിലും നിവിന്‍ പക്ഷെ അത് തമാശയായിട്ടാണ് എടുത്തതെന്നും ശാന്തികൃഷ്ണ വ്യക്തമാക്കി.