ADVERTISEMENT

ആരാധകനയ്ക്കപ്പുറം സമൂഹ മാധ്യമങ്ങളിലൂടെ നടിമാരെ വിവാഹ അഭ്യര്‍ത്ഥന നടത്തുകയും ഭാഷണിപ്പെടുത്തുകയും ചെയ്യുന്നവരെ വെളിപ്പെടുത്തി ചിലരെങ്കിലും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതയായ മീര വാസുദേവ് ആണ് തന്നെ ശല്യം ചെയ്തയാള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് രംഗത്തെത്തിയിരിക്കുന്നത്.
 
നടിയുടെ ചിത്രങ്ങളും മോശം കമന്റുകളും അശ്ലീല സന്ദേശവുമായി സ്ഥിരം ശല്യം ചെയ്ത യുവാവിനെ ആണ് മീരാ വാസുദേവന്‍ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. വിമല്‍ കുമാര്‍ എന്ന യുവാവിനാണ്  മീര പണികൊടുത്തത്. വിമലിന്റെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും മീര സമൂഹമാധ്യമത്തിലൂടെ പ്രസിദ്ധീകരിച്ചു.

നിങ്ങള്‍ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് നാണമില്ലെങ്കില്‍ ഇത് ജനങ്ങളുമായി പങ്കുവെയ്കസ്‌കുന്നതിന് എനിക്ക് ഒട്ടും സങ്കോചമില്ലെന്ന് മീര തന്റെ  പോസ്റ്റില്‍ കുറിച്ചു. നിങ്ങള്‍ക്ക് ഇതിനുപകരം നിങ്ങളുടെ കുടുംബത്തിനും ഇഷ്ടമുള്ളവര്‍ക്കുമൊപ്പം സമയം ചെലവഴിച്ചുകൂടെ എന്നാണ് മീര ചോദിക്കുന്നത്.

വിവാഹവും വിവാഹ മോചനവും കഴിഞ്ഞ് സിനിമയിലേക്ക് വീണ്ടും തിരികെ എത്തുകയാണ് മീര. രണ്ടാം വരവിലാണ് ഈ മോശം അനുഭവവും മീരയ്ക്കുണ്ടായത്.






ADVERTISEMENT
ADVERTISEMENT