ADVERTISEMENT

കലാസാസ്കാരിക രംഗത്ത് മലയാളവും തമിഴും ഇഴ ചേർന്നൊരു സംസ്കാരമാണ് നമ്മുടേത്. അത് കൊണ്ട് തന്നെ രണ്ടിനെയും വേർതിരിച്ചു കാണാനുമാകില്ല നമ്മൾ മലയാളികൾക്ക്. ഈ രണ്ടു സംസ്കാരവും കലയും താളലയം തീർക്കുകയാണ് കിണർ- എന്ന ചിത്രത്തിലെ അയ്യാ സാമി എന്ന ഗാനം. ഒരേ സമയം തമിഴിൽ കെണി എന്ന പേരിലും മലയാളത്തിൽ കിണർ എന്ന പേരിലും പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഗാനം ഇതിനോടകം ആസ്വാദകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. 25 വർഷങ്ങൾക്കു ശേഷമാണ് തെന്നിന്ത്യയിലെ പ്രിയ ഗായകൻ എസ് പി ബാലസുബ്രമണ്യനൊപ്പം ദാസേട്ടൻ ഒരു ഗാനമാലപിച്ചിരിക്കുന്നത്.

 

ADVERTISEMENT

പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി എന്നിവരുടെ വരികൾക്ക് എം.ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്നു. യുവസംവിധായകനായ എം.എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവി 23 നാണ് റിലീസ് ചെയ്യുന്നത്.


ADVERTISEMENT
ADVERTISEMENT