മിഴിയിൽ നിന്ന് മിഴിയിലേക്ക് ഒഴുകിയ പ്രണയമോഹവുമായ് ‘മായാനദി കവർ’ വാലെന്റൈൻ ദിനത്തിന്റെ താളമാകുന്നു. മായാനദി സിനിമയിലെ ‘ബാവ്‌രാമൻ’, ‘മിഴിയിൽ നിന്ന്’ എന്നീ രണ്ടു ഗാനങ്ങൾ കോർത്തിണക്കി ഒരുക്കിയ വിഡിയോ ഒറ്റപ്പാലത്താണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
അർജുൻ മ്യൂസിക് ചെയ്തിരിക്കുന്ന കവർ വെർഷൻ പാടിയിരിക്കുന്നത് സുബിൻ ഹരിദാസാണ്, അരുൺ പി ലൂക്കോസാണ് സിനിമറ്റോഗ്രഫിയും എഡിറ്റിങ്ങും. പോത്തേട്ടൻ ബ്രില്യൻസ് വിഡിയോ വഴി പ്രശസ്തരായ ‘റബർബാന്റ് ഒഫീഷ്യലാണ്’ പ്രണയദിനത്തിലെ ‘മായാനദി’ സർപ്രൈസിന് പിന്നിൽ. വിഡിയോ കാണാം;