സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവടുവച്ച് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. `വർക്കിംഗ് ക്ലാസ് ഹീറോ` എന്ന പേരിൽ തുടങ്ങുന്ന നിർമ്മാ കമ്പനി തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനുമായി സഹകരിച്ചാണ്. നവാഗതനായ മധു സി നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായെത്തുന്ന കുമ്പളങ്ങി നൈറ്റ്സാണ് കമ്പനിയുടെ ആദ്യ ചിത്രം. ഫഹദ് ഫാസിലിന്റെ ഭാര്യയും നടിയുമായ നസ്രിയ നസീമും ചിത്രത്തിന്റെ സഹനിർമ്മാതാവിന്റെ റോളിലെത്തുന്നുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദിലീഷ് പോത്തൻ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്.
ദിലീഷ് പോത്തന്റെ കുറിപ്പ്:
സുഹൃത്തുക്കളെ ..
ഞാനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് Working Class Hero എന്ന പേരില്‍ സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങുന്നു . Fahadh Faasil and Friends ന്റെ നിര്‍മ്മാണ പങ്കാളിത്തത്തില്‍ ആദ്യസംരഭമായ ‘കുമ്പളങ്ങി നൈറ്റ്‌സ് ‘സംവിധാനം ചെയ്യുന്നത് ഞങ്ങളുടെ സഹപ്രവര്‍ത്തകനായ മധു സി നാരായണന്‍ ആണ് .
ഷെയിന്‍ നിഗം , സൗബിന്‍ ഷാഹിര്‍ , ശ്രീനാഥ് ഭാസി , മാത്യു തോമസ് എന്നിവരാണു ഹീറോസ് . ഫഹദ് ഫാസില്‍ മറ്റൊരു പ്രധാന റോളിലും എത്തുന്നു . എല്ലാവരുടെയും പിന്തുണയും സ്‌നേഹവും പ്രതീക്ഷിക്കുന്നു.