ADVERTISEMENT

കാതുകളിൽ നിന്നും ഹൃദയങ്ങളിലേക്ക് പ്രവഹിക്കുകയാണ് തീവണ്ടിയിലെ ജീവാംശമായ് എന്ന ഗാനം. അതിർത്തികളും ദേശ ഭാഷാന്തരങ്ങളും കടന്ന് ഈ മെലഡി പാറിപ്പറക്കുമ്പോൾ അതിന്റെ മുഴുവൻ ക്രെഡിറ്റും ഒരാൾക്കാണ് പോകുന്നത്. കൈലാസ് മേനോൻ എന്ന സംഗീത സംവിധായകന്.  

സംഗീതപ്രേമികളുടെ മനസിലും ചുണ്ടിലും തത്തിക്കളിച്ച് ജീവാംശമായ് ഹിറ്റ് ചാർട്ടുകളിലേക്ക് കുതിക്കുമ്പോൾ അമ്പരപ്പിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കൈലാസ് മേനോൻ. തന്റെ ഗാനം കോപ്പിയടിയാണെന്ന് പ്രേക്ഷകരോട് പറയുകയാണ് കൈലാസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കൈലാസ് തന്റെ കോപ്പിയടിക്കഥ പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

ADVERTISEMENT

 ഉള്ളറകളിലേക്ക് കടന്നു ചെന്നപ്പോൾ മറ്റൊരു സംഗതി കൂടി പ്രേക്ഷകർക്ക് ബോധ്യമായി. അഞ്ച് വര്‍ഷം മുന്‍പ് ലുലുവിന്റെ പരസ്യ ചിത്രത്തിന് വേണ്ടി ഒരുക്കിയ ഈണത്തിന്റെ ചുവടു പിടിച്ചായിരുന്നത്രേ ഈ ഗാനം. എന്നാൽ ആ പരസ്യചിത്രത്തിന് ഈണമിട്ടതും താന്‍ തന്നെയാണെന്ന് കൈലാസ് പറഞ്ഞതോടെ ആരാധകരുടെ അമ്പരപ്പ് മാറി. എന്നെങ്കിലും സിനിമ ചെയ്യുമ്പോള്‍ ഈ ട്യൂണ്‍ പാട്ടായി അവതരിപ്പിക്കണം എന്നുണ്ടായിരുന്നുവെന്നും കൈലാസ് പറയുന്നു. 

കൈലാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് 

ADVERTISEMENT

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ...ഇത് ഞാന്‍ തന്നെയാണ്!

5 വര്‍ഷം മുമ്പ് ലുലുവിനു വേണ്ടി ചെയ്ത ഒരു മ്യൂസിക്. എവിടെയെങ്കിലും കേട്ടതായി തോന്നുന്നുണ്ടോ സൂര്‍ത്തുക്കളെ?

ADVERTISEMENT

അന്ന് ഇത് ചെയ്യുമ്പോള്‍ ഓര്‍ത്തിരുന്നു, എന്നെങ്കിലും ഒരു സിനിമയില്‍ ഒരു പാട്ടായി ഈ ട്യൂണ്‍ അവതരിപ്പിക്കണം എന്ന്.

ADVERTISEMENT