ADVERTISEMENT

വ്യത്യസ്തമായ സിനിമകൾ, മികച്ച കഥാപാത്രങ്ങൾ, അതീവ സ്വാഭാവികമായ അഭിനയം. ഇത്രയും മതി ഷെയ്ൻ നിഗം എന്ന നടനെ മലയാള സിനിമയുടെ മുഖ്യധാരയിൽ അത്യന്താപേക്ഷിത ഘടകമാക്കാൻ. നടനും മിമിക്രി കലാകാരനുമായ അബിയുടെ മകൻ താരമായത് സ്വന്തം പരിശ്രമത്തിലൂടെയാണ്. ഷെയ്ൻ നായകനായ പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്സും വൻവിജയം നേടി പ്രദർശനം തുടരുകയാണ്.

ഇപ്പോഴും ഒരു സിനിമാ നടന്‍ എന്നതിനെക്കാൾ, തനിക്ക് അബിയുടെ മകനായി തന്നെ അറിയപ്പെടാനാണ് ഇഷ്ടമെന്ന് ഷെയ്ൻ പറയുന്നു. മിക്കവർക്കും താനിപ്പോഴും അബിയുടെ മകനും അബീക്കയുടെ മകനുമൊക്കെയാണെന്നും ഷെയ്ൻ പറയുന്നു. ‘‘പലർക്കും എന്റെ പേരറിയില്ല പക്ഷേ അബിയുടെ മകനാണ് എന്നറിയാം. ഉപ്പയുടെ ഷോകളും സിനിമകളും കണ്ടുണ്ടായ ഇഷ്ടം എനിക്കും കൂടി തരുന്നു. സിനിമാ ലോകത്തും അങ്ങനെ തന്നെ. അങ്ങനെ കേള്‍ക്കുന്നതും അറിയപ്പെടുന്നതുമാണ് ഏറ്റവും ഇഷ്ടം. എന്നും അങ്ങനെ തന്നെയായിരിക്കട്ടെ’’- ഷെയ്ൻ പറയുന്നു.

ADVERTISEMENT

ഷെയ്ൻ നായകനാകുന്ന ഒരുപിടി ചിത്രങ്ങളുടെ ചിത്രീകരണ പൂർവ ജോലികൾ അണിയറയിൽ പുരോഗമിക്കുകയാണ്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT