ADVERTISEMENT

‘കുന്നിമണി കണ്ണഴകി...പനിനീർ പാടം കതിരണിയാനിതിലേ പോരുമോ...’

കുഞ്ചാക്കോ ബോബനൊപ്പം ഈ പാട്ടിൽ പ്രണയാതുരയായി എത്തുന്ന നായികയെ ഓർമയില്ലേ. പ്രിയം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ കുടിയേറിയ ദീപ നായരെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മറ്റു സിനിമകളിൽ മുഖം കാണിച്ചില്ലെങ്കിലും ഈ ഒരൊറ്റ ചിത്രം പ്രിയക്ക് നിരവധി ആരാധകരെയാണ് മലയാളക്കരയിൽ നൽകിയത്. വിവാഹത്തോടെ സിനിമയോട് ഗുഡ്ബൈ പറഞ്ഞ പ്രിയ എവിടെയാണെന്ന് അറിയാൻ പ്രേക്ഷകർക്കും ആകാംക്ഷയുണ്ടായിരുന്നു. 

ഇപ്പോഴിതാ ദീപയുടെയും കുടുംബത്തിന്റെയും ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. തിരുവനന്തപുരം സ്വദേശിയായ ദീപ പഠനത്തിനിടെയാണ് പ്രിയത്തിൽ നായികയായത്. പിന്നീടും പഠനത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സോഫ്റ്റ് വെയർ എൻജിനീയർ ആണ് ദീപ. പഠനം കഴിയും മുമ്പേ ഇന്‍ഫോസിസില്‍ ജോലി കിട്ടി. ഇപ്പോൾ ഓസ്ട്രേലിയയിലെ മെൽബണിൽ ആണ് ദീപ കുടുംബത്തോടൊപ്പം താമസം.

ADVERTISEMENT
ADVERTISEMENT