എക്കാലവും വിവാദകേന്ദ്രമാണ് കോളിവുഡ് താരം സിമ്പുവിന്റെ ജീവിതം. അതിൽ തന്നെ പ്രണയ പരാജയങ്ങളും ഗോസിപ്പുകളും പലപ്പോഴും സിമ്പുവിനെ ബാഡ് ബോയ് ഇമേജിലേക്കെത്തിച്ചു.
അപ്പോഴൊക്കെയും സിമ്പു എന്താണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യവും ഒപ്പം ഉയർന്നു വന്നിരുന്നു.
ഇപ്പോഴിതാ അത്തരം ഊഹാപോഹങ്ങൾക്കെല്ലാം മറുപടിയുമായി സിമ്പു രംഗത്തെത്തിയിരിക്കുന്നു.
തന്റെ വിവാഹത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും പുറത്തു വരുന്ന വാര്‍ത്തകളെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അതിലൊന്നും യാതൊരു കഴമ്പുമില്ലെന്നും വാര്‍ത്താ കുറിപ്പിലൂടെ താരം വ്യക്തമാക്കി.
“പുതിയ ബന്ധങ്ങളാലും കൂടുതൽ സ്നേഹത്താലും എന്റെ കുടുംബം കുറച്ചുകൂടി വലുതായി. അത് ഏറെ സന്തോഷം തരുന്നു. സഹോദരനും സഹോദരിയും സ്വന്തം കുടുംബമായി കഴിയുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. അതേ സമയം എന്റെ ജീവിതം വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. വിവാഹത്തെച്ചുറ്റിപ്പറ്റിയാണ് പുതിയ അപവാദപ്രചരണങ്ങള്‍. ഇപ്പോള്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിട്ടില്ല. സമയമാകുമ്പോള്‍ അറിയിക്കേണ്ട രീതിയില്‍ അറിയിക്കും” സിമ്പു പറയുന്നു.
തന്റെ ഭാവി ചിത്രങ്ങളെ കുറിച്ചുള്ള ഗോസിപ്പുകളോടും സിമ്പു പ്രതികരിച്ചു. താന്‍ പല സംവിധായകരുമായും ചര്‍ച്ച നടത്തിയിരുന്നു എന്നും എന്നാല്‍ ഇതുവരെ ഒന്നും തീരുമാനമായില്ലെന്നും സിമ്പു പറഞ്ഞു.
അടുത്തിടെയായിരുന്നു സിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ കാമുകി നബീല ആര്‍ അഹമ്മദിനെ വിവാഹം കഴിച്ചത്.