ADVERTISEMENT

ഒരു കാലത്ത് മലയാള സിനിമയിലെ നായികാമുഖങ്ങളിൽ പ്രധാനിയായിരുന്നു മന്യ. ‘ജോക്കർ’ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി പ്രേക്ഷകപ്രീതി നേടിയ മന്യ എന്ന മന്യ നായിഡു വിവാഹശേഷം സിനിമയിൽ നിന്നു മാറി കുടുംബത്തോടൊപ്പം അമേരിക്കയില്‍ ജീവിക്കുകയാണിപ്പോൾ.

അമേരിക്കയിൽ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുന്ന മന്യ സിനിമ വിട്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

ADVERTISEMENT

ഇപ്പോഴിതാ മകളോടൊപ്പമുള്ള മന്യയുടെ ചില മനോഹര ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

ആന്ധ്രയില്‍ നായിഡു കുടുംബത്തിൽ ജനിച്ചു വളർന്ന മന്യ മോഡലിങ്ങിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ബാലതാരമായി അഭിനയരംഗത്തെത്തിയ മന്യ മലയാളത്തിനു പുറമെ തെലുങ്കിലും കന്നടയിലും തമിഴിലുമെല്ലാം സജീവമായിരുന്നു. ‘കുഞ്ഞിക്കൂനന്‍,’ ‘സ്വപ്നക്കൂട്,’ ‘അപരിചിതന്‍,’ ‘വണ്‍ മാന്‍ ഷോ,’ ‘രാക്ഷസ രാജാവ്,’ ‘വക്കാലത്തു നാരായണന്‍ കുട്ടി,’ ‘പറഞ്ഞുതീരാത്ത വിശേഷങ്ങള്‍’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ADVERTISEMENT

1

manya-2

2

manya-3
ADVERTISEMENT

3

manya-4

4

manya-1

 

ADVERTISEMENT