ADVERTISEMENT

സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്,നടൻ എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ചയാളാണ് ലാൽ. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളിലൂടെ ലാൽ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന പ്രഭാസിന്റെ ബഹുഭാഷാ ചിത്രം സാഹോയിലും ലാലിന് പ്രധാന വേഷമുണ്ട്.

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ലാൽ ഇട്ട ഒരു പോസ്റ്റും അതിനു ലഭിച്ച പ്രതികരണവുമാണ് പുതിയ വിശേഷം.

ADVERTISEMENT

ഇന്റസ്റ്റാഗ്രാമിൽ നിരവധിപ്പേർ ലാലിനെ ഫോളോ ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ആരാധകർക്ക് ഇഷ്ടമുള്ള ചോദ്യം ചോദിക്കാമെന്ന പോസ്റ്റ് അദ്ദേഹം പങ്കുവച്ചത്. തൊട്ടുപിന്നാലെ പല തരം ചോദ്യങ്ങളുമായി ആരാധകരുമെത്തി.

ADVERTISEMENT

അതിനെല്ലാം രസകരമായ മറുപടികളാണ് അദ്ദേഹം പറഞ്ഞത്.

മകൻ ജീൻപോൾ ലാലിന്റെ മൂന്ന് കുറവുകൾ പറയാമോ എന്ന ചോദ്യത്തിന് ഒരു ചോദ്യം. അതിന്, അവന് എന്റെ അത്ര ഗ്ലാമർ ഇല്ല, അവന് എന്റെ അത്ര പ്രായം ഇല്ല, അവന് എന്നെപ്പോലെ ജീൻ എന്ന് പേരുള്ള മിടുക്കനായ മകൻ ഇല്ല എന്നിങ്ങനെയായിരുന്നു ലാലിന്റെ മറുപടി.

ADVERTISEMENT

എത്ര വയസ്സുണ്ടെന്ന ചോദ്യത്തിന്, ദുൽഖറിനെക്കാൾ അൽപ്പം കൂടുതലെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. ഹോളിവുഡിൽ വില്ലനായി പൊയ്ക്കൂടെ എന്ന ചോദ്യത്തിനാകട്ടെ, എന്ത് ചെയ്യാനാണ് ഹോളിവുഡിൽ നിന്ന് വരുന്നതെല്ലാം നായകവേഷങ്ങളാണെന്നായിരുന്നു ലാലിന്റെ കലക്കൻ റിപ്ലേ.

 

 

ADVERTISEMENT