ADVERTISEMENT

നടന്‍ മധു പ്രകാശിന്റെ ഭാര്യ ഭാരതി ആത്മഹത്യ ചെയ്തു. തെലുങ്കിലെ തിരക്കുള്ള താരമാണ് മധു.

ചൊവ്വാഴ്ച വൈകുന്നേരം ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയില്‍ കിടപ്പുമുറിയില്‍ ഭാരതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ADVERTISEMENT

മധുവിനും കുടുംബത്തിനുമൊപ്പമാണ് ഭാരതി താമസം.

മധു പ്രകാശ് അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. സീരീയില്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജോലിയുമായി തിരക്കിലായത് അവരെ അലട്ടിയിരുന്നു. ഇതേക്കുറിച്ച് ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു.

ADVERTISEMENT

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ലൊക്കേഷനിലേക്കു പോയ മധുവിനെ വിളിച്ച്, തിരിച്ചു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭാരതി ഭീഷണിപ്പെടുത്തി. എന്നാല്‍ മധു ഇത് ഗൗരവത്തിലെടുത്തില്ല. വൈകുന്നേരം മധു വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ ഭാരതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2015 ലാണ് മധു പ്രകാശും ഭാരതിയും വിവാഹിതരായത്. മധു പ്രകാശ് ബാഹുബലിയിലും അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT

 

ADVERTISEMENT