ചുരുങ്ങിയ കാലത്തിനിടെ മലയാള സിനിമയില്‍ സ്വന്തമായ വിലാസം സൃഷ്ടിച്ച നടനാണ് ഷെയ്ൻ നിഗം. അന്തരിച്ച നടനും മിമിക്രി ലോകത്തെ മെഗാസ്റ്റാറുമായിരുന്ന അബിയുടെ മകന്‍ കൂടിയായ ഷെയ്ൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താരങ്ങളിൽ ഒരാളുമാണ്.
ഇപ്പോഴിതാ, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അബിയെക്കുറിച്ച് ഷെയ്ൻ പങ്കുവച്ച ഓർമകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.
വാപ്പച്ചി ജീവിച്ചിരുന്ന കാലത്ത് ആരുമുണ്ടായിരുന്നില്ല എന്നും എന്നാല്‍ മരിച്ചപ്പോള്‍ നിറയെ സുഹൃത്തുക്കളായിരുന്നു എന്നും ഷെയ്ന്‍ പറയുന്നു . വളരെ വേദനയുണ്ടാക്കിയ കാര്യമാണ്. ഇപ്പോള്‍ വഴിയില്‍ക്കൂടി നടക്കുമ്പോൾ വാപ്പച്ചിയുടെ സുഹൃത്തുക്കൾ എന്നു പറഞ്ഞു പലരും വരും. മുൻപ് ഈ സുഹൃത്തുക്കളെ ഒന്നും കണ്ടിരുന്നില്ല. പറയാതിരിക്കാന്‍ നിവൃത്തിയില്ല.
ഭയങ്കര ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു അവസാന കാലത്ത് വാപ്പച്ചി. അത്ര സീരിയസ് ആയ അസുഖമായിരുന്നു. എല്ലാ ആഴ്ചയിലും രക്തം കയറ്റണം. നല്ല ചെലവ് വരും. അപ്പോള്‍ എനിക്കും ജോലിയില്ല.19 വയസായിരുന്നു. ഇതൊന്നും എങ്ങനെ ഡീല്‍ ചെയ്യണമെന്നും അറിയില്ല. പ്രേക്ഷകര്‍ക്ക് വാപ്പച്ചിയെ ഇഷ്ടമായിരുന്നു എങ്കിലും സിനിമയിലുണ്ടായിരുന്ന സുഹൃത്തുക്കളൊന്നും അവസരം നല്‍കിയിരുന്നില്ല. ഷെയ്ൻ തുറന്നു പറഞ്ഞു.
ഇപ്പോഴും വാപ്പച്ചി കൂടെയുള്ളതായി തന്നെയാണ് തോന്നാറെന്നും മരിച്ചതായി ഫീല്‍ ചെയ്യാറേയില്ലെന്നും ഒരു എഞ്ചലിനെ പോലെ എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടെന്നു ഷെയ്ൻ പറയുന്നു.