ADVERTISEMENT

നടനും അതാരകനുമായ ആദിൽ ഇബ്രാഹിമിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. തൃശൂർ സ്വദേശിയായ നമിതയാണ് താരത്തിന്റെ വധു. വിവാഹത്തിന്റെയും വിവാഹ വിരുന്നിന്റെയും വിഡിയോ ഇതിനോടകം വൈറൽ ആണ്.

എന്നാൽ വിവാഹത്തിനു പിന്നാലെ ചിലർ ആദിലിനെ വിമർശിച്ച് രംഗത്തെത്തിയതും അതിന് ആദിൽ നൽകിയ മറുപടിയുമാണ് വൈറൽ.

തന്നെയും തന്റെ വീട്ടുകാരെയും ഭാര്യയെയും കുറിച്ച് വളരെ മോശമായ കമന്റുകൾ കണ്ടു. ആദ്യം പ്രതികരിക്കണ്ടെന്ന് കരുതി. ഞാൻ ആരെ വിവാഹം ചെയ്യണം എന്നത് എന്റെ മാത്രം തീരുമാനമാണ്. ആളുകളെ മനുഷ്യരായി മാത്രമേ കാണുന്നുളളു. അതുകൊണ്ട് തന്നെ രണ്ട് മനുഷ്യർ തമ്മിലുള്ള വിവാഹമാണെന്നും ആദിൽ കുറിച്ചു.

ഒരു പെൺകുട്ടി അയച്ച സന്ദേശം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.

 

ADVERTISEMENT
ADVERTISEMENT