മലയാള സിനിമയിൽ, പുത്തൻ തലമുറയിലെ സകലകലാവല്ലഭനാണ് വിനീത് ശ്രീനിവാസൻ. സംഗീതം, തിരക്കഥ, സംവിധാനം, അഭിനയം, നിർമാണം തുടങ്ങി മിക്ക മേഖലകളിലും തന്റെതായ ഇടം സ്വന്തമാക്കാൻ ചുരുങ്ങിയ കാലത്തിനിടെ വിനീതിനായി.
സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്.
ഇപ്പോഴിതാ, മൂത്ത മകൻ വിഹാനൊപ്പമുള്ള ഒരു ഒഴിവു നേരത്തിന്റെ ചിത്രം വിനീത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നു. വിഹാന്റെ മടിയിൽ കിടക്കുന്ന വിനീതിനെയാണ് ചിത്രത്തിൽ കാണുക. ഭാര്യയെ മെൻഷൻ ചെയ്ത്, ‘ദിവ്യാ, നീയിത് കണ്ടോ?’ എന്ന കുറിപ്പോടെയാണ് ഈ ക്യൂട്ട് ചിത്രം വിനീത് പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെയാണ് വിനീതിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഷനയ ദിവ്യ വിനീത് എന്നാണ് മകളുടെ പേത്.