ADVERTISEMENT

നടി ഭാമയുടെ വിവാഹവിരുന്നിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയില്‍ വൈറലാണ്. മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം മലയാള സിനിമയിലെ മിക്ക താരങ്ങളും നവദമ്പതികൾക്ക് ആശംസകൾ നേരാന്‍ എത്തിയിരുന്നു. എന്നാൽ അക്കൂട്ടത്തിൽ ഒരാൾ സോഷ്യൽ മീഡിയയിൽ താരമായി. സുരേഷ് ഗോപിയുടെ മകൾ ഭാവ്നിയാണ് ആരാധകരുടെ ഹൃദയം കവർന്ന ഈ സുന്ദരിക്കുട്ടി. ഭാര്യ രാധികയ്ക്കും മകൾ ഭാവ്നിക്കുമൊപ്പമാണ് സുരേഷ് ഗോപി ചടങ്ങിനെത്തിയത്.

ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളാണ് സുരേഷ് ഗോപിക്ക്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT