ADVERTISEMENT

മലയാള സിനിമയിൽ, പുതുതലമുറയിലെ സകലകലാവല്ലഭനാണ് വിനീത് ശ്രീനിവാസൻ. ഗായകൻ, നടൻ, സംവിധായകൻ,തിരക്കഥാകൃത്ത്, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ വിലയേറിയ സാന്നിധ്യമാണ് ഇപ്പോൾ വിനീത്.

അടുത്തിടെയാണ് വിനീതിന് മകൾ പിറന്നത്. വിഹാന് കുഞ്ഞനിയത്തി പിറന്ന സന്തോഷം വിനീത് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, വിനീതും ഭാര്യ ദിവ്യയും രണ്ടു മക്കളോടുമൊപ്പം സന്തോഷം പങ്കിടുന്നതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. വിനീത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവച്ചത്. കുഞ്ഞനിയത്തിയെ താലോലിക്കുകയാണ് ചിത്രത്തിൽ വിഹാന്‍.

View this post on Instagram

That’s us.. all of us!! 😊😊

A post shared by Vineeth Sreenivasan (@vineeth84) on

ADVERTISEMENT

ഇതാണ് ഞങ്ങള്‍, ഞങ്ങളുടെ എല്ലാം ഇവരാണെന്നും വിനീത് ചിത്രത്തിനൊപ്പം കുറിച്ചു. നിരവധി കമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രണവ് മോഹൻലാല്‍ നായകനാകുന്ന ഹൃദയം ആണ് വിനീതിന്റെ പുതിയ സംവിധാന സംരംഭം. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായിക.

ADVERTISEMENT
ADVERTISEMENT