മറ്റൊരു കുട്ടിക്കാല ഓർമ്മച്ചിത്രം കൂടി പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണി. കുട്ടിക്കാലത്തെ, തന്റെ ഒരു ഓട്ടംതുള്ളൽ ചിത്രമാണ് ‘നോക്കെടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന...’ എന്ന കുറിപ്പോടെ ദിവ്യ പങ്കുവച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കുക പതിവാണ്. അടുത്തിടെയാണ് താരത്തിന് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്.
വിവാഹ ശേഷം സിനിമ വിട്ട ദിവ്യ ഇപ്പോൾ കുടുംബത്തോടൊപ്പം വിദേശത്താണ് താമസം.